എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ വന്‍ വിജയം : 3.7 മടങ്ങ് വരിക്കാര്‍

എസ്ബിഐ കാര്‍ഡ്‌സ്  ഐപിഒ വന്‍ വിജയം :  3.7 മടങ്ങ് വരിക്കാര്‍
Published on

എസ്ബിഐ കാര്‍ഡ്‌സ് പ്രാരംഭ പബ്ലിക് ഓഫറിംഗ് മൂന്നാം ദിവസം തന്നെ 3.7 തവണ ഓവര്‍സബ്സ്‌ക്രൈബ് ചെയ്തു. ഐപിഒയിലെ 10.02 കോടി ഇക്വിറ്റി ഷെയറുകള്‍ക്ക് 37 കോടിയിലധികം ബിഡ്ഡുകള്‍ ലഭിച്ചു.ക്യുഐബി വിഭാഗത്തില്‍ ഇതുവരെ 11 മടങ്ങ് വരിക്കാരായതായും എന്‍എസ്ഇയിലെ ഡാറ്റ വ്യക്തമാക്കുന്നു. ഐപിഒ നാളെ സമാപിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക ഭൂരിപക്ഷം ഓഹരിയുള്ള ക്രെഡിറ്റ് കാര്‍ഡ് കമ്പനിയാണ് എസ്ബിഐ കാര്‍ഡ്‌സ്്. 750- 755 രൂപയാണ് ഓഹരികള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. 74 വന്‍കിട നിക്ഷേപകര്‍ക്ക് ഓഹരി നല്‍കി 2769 കോടി രൂപ സമാഹരിച്ചിരുന്നു. ഇതടക്കം 10355 കോടിയാണ് ഓഹരി വില്‍പനയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com