യെസ് ബാങ്കിലെ ഓഹരികള്‍ വിറ്റഴിച്ച് എസ്.ബി.ഐ; വിഹിതം ഉയര്‍ത്തി ജാപ്പനീസ് കമ്പനി; 8,889 കോടിയുടെ ഇടപാട്

ഓഹരി വില്പന സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത് എസ്.ബി.ഐ ഓഹരികളെ ഉണര്‍ത്തി. 3.05 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. ഓഹരിവില 856.90 രൂപയാണ്
yes bank
Published on

പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിലെ നിക്ഷേപത്തിന്റെ പകുതിയിലധികം വിറ്റൊഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). ജപ്പാനിലെ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പറേഷനാണ് 8,889 കോടി രൂപയ്ക്ക് ഈ ഓഹരികള്‍ വാങ്ങിയത്. എസ്.ബി.ഐയുടെ കൈവശമുണ്ടായിരുന്ന 13.18 ശതമാനം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്.

4.13 ബില്യണ്‍ ഇക്വിറ്റി ഓഹരികളാണ് ഓഹരിയൊന്നിന് 21.50 രൂപയ്ക്ക് ജാപ്പനീസ് ധനകാര്യ സ്ഥാപനം വാങ്ങിയത്. ഓഗസ്റ്റ് 22ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സെപ്റ്റംബര്‍ രണ്ടിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെയും അനുമതി ലഭിച്ചതിനു പിന്നാലെയാണ് ഇടപാട് സാധ്യമായത്. ഇനി എസ്.ബി.ഐയുടെ കൈവശമുള്ളത് 10.8 ശതമാനം ഓഹരികളാണ്.

ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ മേഖലയില്‍ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പറേഷന്റെ ഏറ്റവും വലിയ നിക്ഷേപമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരിപങ്കാളിത്തം ഇപ്പോള്‍ ജാപ്പനീസ് കമ്പനിക്കാണ്.

ആക്‌സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, കൊഡക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ കൈവശമുണ്ടായിരുന്ന ഏഴ് ശതമാനം ഓഹരികളും സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പറേഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ 2020ല്‍ ഓഹരിയൊന്നിന് 10 രൂപയ്ക്ക് വാങ്ങിയ ഓഹരികളാണ് വിറ്റഴിച്ചത്.

എസ്.ബി.ഐ, യെസ് ബാങ്ക് ഓഹരികള്‍ക്ക് നേട്ടം

ഓഹരി വില്പന സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത് എസ്.ബി.ഐ ഓഹരികളെ ഉണര്‍ത്തി. 3.05 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. ഓഹരിവില 856.90 രൂപയാണ്. യെസ് ബാങ്ക് ഓഹരികളും ഇന്ന് ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. 0.29 ശതമാനം നേട്ടത്തോടെ 21.07 രൂപയിലെത്തി.

SBI sells major Yes Bank stake to Japan’s Sumitomo Mitsui for ₹8,889 crore

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com