എസ്ബിഐയുടെ ഈ തീരുമാനം നിങ്ങളുടെ സേവിങ്സ് എക്കൗണ്ടിനെ ബാധിക്കും!

എസ്ബിഐയുടെ ഈ തീരുമാനം നിങ്ങളുടെ  സേവിങ്സ് എക്കൗണ്ടിനെ ബാധിക്കും!
Published on

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സേവിങ്സ് ബാങ്ക് എക്കൗണ്ട് ഉള്ള ആളാണോ നിങ്ങൾ? എങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കിൽ വരുത്തുന്ന ഓരോ മാറ്റവും ഇനിമുതൽ നേരിട്ട് നിങ്ങളെയും ബാധിക്കും.

സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റിന്റെ പലിശ നിരക്കിനെ ആർബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബാങ്കായി മാറിയിരിക്കുകയാണ് എസ്ബിഐ. നേരിട്ടോ അല്ലാതെയോ ഹ്രസ്വകാല വായ്പാകളുടെ പലിശ നിരക്കുകളും ഒരു എക്സ്റ്റേണൽ ബെഞ്ച്മാർക്കുമായി ബന്ധപ്പെട്ടിരിക്കും.

നിലവിൽ ബാങ്കുകളുടെ ബേസ് റേറ്റുകളുമായാണ് വായ്പാ, ഡെപ്പോസിറ്റ് റേറ്റുകൾ ബന്ധിപ്പിച്ചിരിക്കുന്നത്. ആർബിഐ നിരക്കിൽ മാറ്റം വരുത്തുമ്പോൾ അപ്പോൾത്തന്നെ ബാങ്കുകൾ ബേസ് റേറ്റിൽ മാറ്റം വരുത്താറില്ല. നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ച ശേഷമാണ് ബേസ് റേറ്റ് പുതുക്കി നിശ്ചയിക്കുക.

ആർബിഐ മോണേറ്ററി പോളിസിയിലുള്ള ഏതൊരു മാറ്റവും ഉപഭോക്താവിലേക്കെത്തുന്ന പ്രക്രിയ കൂടുതൽ വേഗത്തിലാക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം. 2019 മേയ് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

എസ്ബിഐയുടെ പ്രസ്താവനയനുസരിച്ച് ബാങ്ക് ഇനിമുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സേവിങ്സ് ഡെപ്പോസിറ്റുകൾ ആർബിഐ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും. നിലവിലെ നിരക്കായ 3.5 ശതമാനവുമായിട്ടായിരിക്കും (ഇപ്പോഴത്തെ റിപ്പോ നിരക്കായ 6.25 ശതമാനത്തേക്കാൾ 2.75 പെർസെന്റേജ് താഴെ) ബന്ധിപ്പിക്കുക.

ഒരു ലക്ഷം രൂപ പരിധിയുള്ള എല്ലാ കാഷ് ക്രെഡിറ്റ് എക്കൗണ്ടുകളും, ഹ്രസ്വകാല വായ്പാകളും, ഓവർ ഡ്രാഫ്റ്റുകളും റിപ്പോയുമായി ബന്ധിപ്പിക്കും. ഇതിന്റെ പലിശ നിരക്ക് 8.5 ശതമാനമാണ്. ഫ്ലോർ റേറ്റായ 8.5% കൂടാതെ ഒരു റിസ്ക് പ്രീമിയവും ബാങ്ക് ഈടാക്കും.

മേയിന് ശേഷം ആർബിഐ നിരക്ക് കുറച്ചാലും കൂട്ടിയാലും ആ മാറ്റം മുകളിൽ പറഞ്ഞ സേവിങ്സ് പലിശനിരക്കുകളിലും പ്രതിഫലിക്കും.

റീറ്റെയ്ൽ, കോർപറേറ്റ് വായ്‌പകൾ അടക്കം മറ്റെല്ലാ ഫ്‌ളോട്ടിങ് റേറ്റ് പ്രൊഡക്ടുകളേയും ഈ മാറ്റം പരോക്ഷമായി ബാധിക്കും. എന്നിരുന്നാലും ഇവ മുൻപത്തെപ്പോലെ തന്നെ 1-year MCLR നിരക്കുമായി ലിങ്ക് ചെയ്തിരിക്കും.

ഒരു ലക്ഷത്തിന് താഴെ ഡെപ്പോസിറ്റ് ബാലൻസ് ഉള്ളവർക്കും വായ്പ എടുത്തവർക്കും റേറ്റിൽ മാറ്റമുണ്ടാകില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com