എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റും എച്ച്ഡിഎഫ്‌സി ഗ്രീന്‍ ഡെപ്പോസിറ്റും; നിങ്ങള്‍ക്ക് അനുയോജ്യം ഏത്?

എസ്ബിഐ, എച്ച്ഡിഎഫ്‌സി എന്നിവയുടെ പുതിയ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ക്ക് കീഴില്‍ ലഭിക്കുന്ന പലിശനിരക്കുകളും മറ്റ് വിശദാംശങ്ങളുമറിയാം.
എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റും എച്ച്ഡിഎഫ്‌സി ഗ്രീന്‍ ഡെപ്പോസിറ്റും; നിങ്ങള്‍ക്ക് അനുയോജ്യം ഏത്?
Published on

ഇക്കഴിഞ്ഞയാഴ്ചയാണ് എസ്ബിഐ, എച്ച്ഡിഎഫ്‌സി എന്നിവര്‍ തങ്ങളുടെ ഏറ്റവും പുതിയ സ്ഥിരനിക്ഷേപ പദ്ധതികള്‍ പുറത്തിറക്കിയത്. എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റ് എന്ന പദ്ധതി 75 ദിവസം മുതല്‍ 2250 രൂപ വരെ കാലാവധിയുള്ള പദ്ധതിയാണ്.

3.95 ശതമാനം മുതല്‍ 5.55 ശതമാനം വരെ ഡെപ്പോസിറ്റിന് പലിശ ലഭിക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.20 ശതമാനം വരെയും പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്.

'പ്ലാറ്റിനം ടേം ഡെപ്പോസിറ്റ്' ഓഫറിനു കീഴില്‍, ഉപഭോക്താക്കള്‍ക്ക് 75 ബിഎം, ടേം ഡെപ്പോസിറ്റുകളില്‍ 15 ബിപിഎസ് വരെ അധിക പലിശ ആനുകൂല്യങ്ങള്‍ ആണ് വാഗ്ദാനം ചെയ്യുന്നത്. 75 ദിവസം മുതല്‍ ലഭിക്കുന്ന പലിശ നിരക്ക്, മറ്റ് വിശദാംശങ്ങള്‍ എന്നിവ അറിയാം.

എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റ് - പലിശ നിരക്ക്

കാലാവധി: 75 ദിവസം

നിലവിലുള്ളത്: 3.90%

ലഭിക്കുക: 3.95%

കാലാവധി: 525 ദിവസം

നിലവിലുള്ളത്: 5.00%

ലഭിക്കുക: 5.10%

കാലാവധി: 2250 ദിവസം

നിലവിലുള്ളത്: 5.40%

ലഭിക്കുക:5.55%

മുതിര്‍ന്ന പൗരന്മാര്‍ക്ക്

കാലാവധി: 75 ദിവസം

നിലവിലുള്ളത്: 4.40%

ലഭിക്കുക: 4.45%

കാലാവധി: 525 ദിവസം

നിലവിലുള്ളത്: 5.50%

ലഭിക്കുക: 5.60%

കാലാവധി: 2250 ദിവസം

6.20% (SBI WECARE സ്‌കീമിന് കീഴില്‍ ബാധകമായ പലിശ നിരക്ക്)

യോഗ്യത: എന്‍ആര്‍ഇ, എന്‍ആര്‍ഒ ടേം ഡെപ്പോസിറ്റുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര റീറ്റെയില്‍ ടേം നിക്ഷേപങ്ങള്‍ (2 കോടിയില്‍ താഴെ) ഉണ്ടായിരിക്കണം.
എച്ച്ഡിഎഫ്‌സി ഗ്രീന്‍ ഡെപ്പോസിറ്റ്

കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിവിധ ഉദ്യമങ്ങള്‍ക്ക് കീഴിലാണ്

ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്‌സി ലിമിറ്റഡ്) 'ഗ്രീന്‍ & സസ്‌റ്റെനബ്ള്‍ ഡെപ്പോസിറ്റിസ്' എന്ന പേരില്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുള്ളത്.

പ്രത്യേകതകള്‍ അറിയാം

ഹരിതവും സുസ്ഥിരവുമായ ഭവനവായ്പാ സൊല്യൂഷന്‍സ് ആന്‍ഡ് സര്‍വീസസുമായി ബന്ധപ്പെടുത്തിയുള്ള പദ്ധതിയാണിത്.

റസിഡന്റ് അല്ലെങ്കില്‍ നോണ്‍ റെസിഡന്റ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ ഡെപ്പോസിറ്റില്‍ ചേരാം.

36 ദിവസം മുതല്‍ 120 മാസം വരെയാണ് കാലവധി.

6.55 ശതമാനം വരെ വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 ശതമാനം അധിക പലിശ.

എച്ച്ഡിഎഫ്‌സിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ 50 ലക്ഷം വരെയുള്ള നിക്ഷേപം ഓരോ ഉപഭോക്താവിനും ആരംഭിക്കുകയോ പുതുക്കുകയോ ചെയ്യാം. ഇത്തരക്കാര്‍ക്ക് പ്രതിവര്‍ഷം 0.10% അധിക റിട്ടേണ്‍ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com