എസ്‌.ബി.ഐ ഇടപാടുകൾക്ക് ചെലവേറും: എ.ടി.എമ്മിന് പിന്നാലെ ഐ.എം.പി.എസ് ചാർജുകളും വർദ്ധിപ്പിച്ചു

പുതിയ മാറ്റങ്ങൾ പ്രധാനമായും ബാധിക്കുന്നത് ഓൺലൈൻ വഴിയുള്ള ഉയർന്ന തുകയുടെ ഇടപാടുകളെയാണ്
SBI Ernakulam
Photo credit: VJ/Dhanam
Published on

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ഐഎംപിഎസ് (IMPS - Immediate Payment Service) വഴിയുള്ള പണമിടപാടുകളുടെ സേവന നിരക്കുകൾ പരിഷ്കരിച്ചു. 2026 ഫെബ്രുവരി 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. എടിഎം ഇടപാടുകൾക്കുള്ള ചാർജ് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ബാങ്കിന്റെ ഈ നടപടി.

പുതിയ മാറ്റങ്ങൾ പ്രധാനമായും ബാധിക്കുന്നത് ഓൺലൈൻ വഴിയുള്ള (ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്/YONO) ഉയർന്ന തുകയുടെ ഇടപാടുകളെയാണ്. 25,000 രൂപ വരെയുള്ള ഓൺലൈൻ ഐഎംപിഎസ് കൈമാറ്റങ്ങൾ ഇപ്പോഴും സൗജന്യമായി തുടരും. എന്നാൽ അതിനു മുകളിലുള്ള തുകകൾക്ക് ഇനി മുതൽ നിശ്ചിത ചാർജ് നൽകേണ്ടി വരും.

പുതിയ ഐഎംപിഎസ് നിരക്കുകൾ (ഓൺലൈൻ വഴി)

25,000 രൂപ വരെ: ചാർജ് ഇല്ല (സൗജന്യമാണ്).

25,001 രൂപ മുതൽ 1 ലക്ഷം രൂപ വരെ: 2 രൂപ + ജിഎസ്ടി.

1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ: 6 രൂപ + ജിഎസ്ടി.

2 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ: 10 രൂപ + ജിഎസ്ടി.

ബാങ്ക് ശാഖകൾ വഴി നേരിട്ട് നടത്തുന്ന ഐഎംപിഎസ് ഇടപാടുകളുടെ നിരക്കുകളിൽ മാറ്റമില്ല. അവ നിലവിലുള്ളതുപോലെ (തുക അനുസരിച്ച് 2 രൂപ മുതൽ 20 രൂപ വരെ + ജിഎസ്ടി) തുടരും. അതേസമയം, ഡിഫൻസ്, റെയിൽവേ, പോലീസ് തുടങ്ങിയ വിവിധ ശമ്പള പാക്കേജ് അക്കൗണ്ടുകൾ (Salary Accounts) ഉള്ളവർക്ക് ഓൺലൈൻ ഐഎംപിഎസ് സേവനം തുടർന്നും സൗജന്യമായിരിക്കും. ഡിജിറ്റൽ സേവനങ്ങളുടെ നടത്തിപ്പ് ചെലവ് വർദ്ധിച്ചതാണ് ചാർജ് കൂട്ടാൻ കാരണമായി ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.

SBI revises IMPS charges from February 15, adding fees for online transfers above ₹25,000.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com