

ഇന്ത്യയുടെ 75-ാം സ്വതന്ത്ര വര്ഷാഘോഷത്തോട് അനുബന്ധിച്ച് ഒട്ടുമിക്ക ബാങ്കുകള്‍ എല്ലാം തന്നെ ഉയര്‍ന്ന നിക്ഷേപ പലിശയുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കൂടുതല്‍ നേട്ടവുമായി നിക്ഷേപകര്‍ക്കായി ഉയര്‍ന്ന പലിശ നല്കുന്ന പ്രത്യേക നിക്ഷേപ പദ്ധതി 'ഉത്സവ്' ആരംഭിച്ചിരുന്നു.
15.08.2022 മുതല്‍ ആരംഭിച്ച നിക്ഷേപത്തിന്റെ കാലയളവ് 28.10.2022ഭ വരെയാണ്.
നിക്ഷേപ കാലാവധി 1000 ദിവസമാണ്.
രണ്ട് കോടിയോ അതിനു മുകളിലുള്ള തുകയോ വേണം ഉത്സവ് ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിക്കാന്‍.
1000 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ പ്രതിവര്‍ഷം 6.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിരക്കിനേക്കാള്‍ 50 ബേസിസ് പോയിന്റ് അധികം ലഭിക്കും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ നിലവില്‍ 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ളവര്‍ക്ക് 5.65% വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് 6.45% വരെയാണ് പലിശ.
Read DhanamOnline in English
Subscribe to Dhanam Magazine