എസ്ബിഐ മുന്നറിയിപ്പ്: ഈ വാട്സാപ്പ് തട്ടിപ്പിനെ കരുതിയിരിക്കൂ
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ. പുതിയ തരം വാട്സാപ്പ് തട്ടിപ്പിനെതിരെയാണ് മുന്നറിയിപ്പ്. ബാങ്കിൽ നിന്നുള്ള സന്ദേശമെന്ന രീതിയിലാണ് ഉപഭോക്താക്കളുടെ വാട്സാപ്പ് നമ്പറിലേക്ക് വ്യാജ സന്ദേശങ്ങലെത്തുന്നത്.
എക്കൗണ്ട് വിവരങ്ങൾ ചോദിച്ച് ചില ഉപഭോക്താക്കളുടെ വാട്സപ്പ് നമ്പറിൽ സന്ദേശമെത്തുന്നതായി ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ എസ്ബിഐ മുന്നറിപ്പ് നൽകിയിരിക്കുന്നത്.
ബാങ്ക് എക്കൗണ്ട് വിവരങ്ങളോ OTP യോ, കാർഡ് വിവരങ്ങളോ ആരുമായും പങ്കുവെക്കരുതെന്ന് എസ്ബിഐ നിർദേശിക്കുന്നു. വട്സാപ്പും മറ്റ് സോഷ്യൽ മീഡിയകളും വഴിയുള്ള വ്യാജ ഓഫറുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകുകയോ അവർ പറയുന്ന ലിങ്ക് സന്ദർശിക്കുകയോ ചെയ്യാതിരിക്കുക.
ഇത്തരത്തിലുള്ള എന്തെങ്കിലും സംഭവം ശ്രദ്ധയിൽ പെട്ടാൽ 1-800-111109 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ബാങ്ക് നിർദേശിക്കുന്നുണ്ട്.
അതേസമയം, എക്കൗണ്ടുകൾക്ക് മതിയായ സുരക്ഷ ബാങ്ക് ഒരുക്കിയിട്ടുണ്ടെന്നും 2FA (ടു ഫാക്ടർ ഓതെന്റിക്കേഷൻ) ഇല്ലാതെ ഒരു വ്യക്തിയുടെ അക്കൗണ്ട് ആർക്കും അക്സസ്സ് ചെയ്യാനാകില്ലെന്നും ബാങ്ക് ഉറപ്പുതരുന്നു.