സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ കൊച്ചിയിലെത്തുന്നു, ധനം ബിഎഫ്എസ്‌ഐ സമിറ്റ് 2026ല്‍ മുഖ്യാതിഥി

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ്-ഫിനാന്‍സ് സംഗമം നവംബര്‍ 25-ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍
സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ കൊച്ചിയിലെത്തുന്നു, ധനം ബിഎഫ്എസ്‌ഐ സമിറ്റ് 2026ല്‍ മുഖ്യാതിഥി
Published on: 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ്, ഫിനാന്‍സ്, നിക്ഷേപ സംഗമമായ 'ധനം ബിഎഫ്എസ്‌ഐ സമിറ്റ് & അവാര്‍ഡ് നൈറ്റ് 2026' (Dhanam BFSI Summit & Award Nite 2026) നവംബര്‍ 25-ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ (SEBI) ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സമിറ്റ് ഉദ്ഘാടനം ചെയ്യും. ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന എട്ടുമണിക്കൂറിലേറെ നീളുന്ന ഈ പ്രൗഢഗംഭീരമായ പരിപാടിയില്‍ ബാങ്കിങ്, ധനകാര്യ, നിക്ഷേപ മേഖലകളിലെ പ്രമുഖരും നയരൂപീകരണ വിദഗ്ധരും അണിനിരക്കും.

ആശങ്കകളെ അതിജീവിക്കാന്‍ ആശയങ്ങളുടെ സംഗമം

ആഗോള സാമ്പത്തിക അസ്ഥിരതയും അനിശ്ചിതത്വങ്ങളും ബിസിനസ് സാരഥികളെയും നിക്ഷേപകരെയും ഒരുപോലെ കുഴക്കുന്ന നിലവിലെ സാഹചര്യത്തില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന ആശയരൂപീകരണമാണ് ഈ സമിറ്റ് ലക്ഷ്യമിടുന്നത്. 39 വര്‍ഷത്തിലേറെയായി ബിസിനസ് മാധ്യമരംഗത്ത് സജീവമായ ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന ബിഎഫ്എസ്‌ഐ സമിറ്റിന്റെ ഒമ്പതാമത് എഡിഷനാണിത്.

അനിശ്ചിതത്വം സാധാരണ സംഭവമാകുമ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തീരുമാനമെടുക്കുന്നത്? ആഗോള സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകാനിടയുള്ള പ്രവണതകള്‍ എന്തൊക്കെയാണ്? ഇന്ത്യന്‍ സാഹചര്യങ്ങള്‍ അതിനനുസരിച്ച് എങ്ങനെ മാറും? ഇങ്ങനെ ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടായാല്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ഉപകാരപ്പെടും. ഇതിന് അനുഭവസമ്പത്തും നിരീക്ഷണ പാടവവും കൃത്യമായ ബോധ്യവുമുള്ള വ്യക്തിത്വങ്ങളുമായുള്ള ഇടപഴകല്‍ അനിവാര്യമാണ്. അവരുടെ വാക്കുകളില്‍ നിന്ന്, ആശയങ്ങളില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ടാകും. അതിനുള്ള അവസരം ഒരുക്കുകയാണ് ധനം ബിസിനസ് മീഡിയ, ധനം ബിഎഫ്എസ്‌ഐ സമിറ്റ് 2026ലൂടെ.

രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീണ്ടുനില്‍ക്കുന്ന സമിറ്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25-ലേറെ പ്രമുഖര്‍ വിഷയാവതരണം നടത്തും. കൂടാതെ ബാങ്കിങ്, ഫിനാന്‍സ്, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലകളില്‍ നിന്നുള്ള 500-ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

വമ്പന്മാര്‍ ഒരു വേദിയില്‍

മുന്‍ എഡിഷനുകളിലേതുപോലെ, ബാങ്കുകള്‍, ബിഎസ്ഇ (BSE), എല്‍ഐസി (LIC), നബാര്‍ഡ് (NABARD), എന്‍പിസിഐ (NPCI), എംഎഫ്‌ഐകള്‍, പ്രമുഖ വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ തലപ്പത്തുള്ളവര്‍, സാമ്പത്തിക രംഗത്തെ പ്രമുഖര്‍, ഫണ്ട് മാനേജര്‍മാര്‍ തുടങ്ങിയവര്‍ ഇക്കുറിയും പ്രഭാഷകരായി എത്തും.

റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു, ബിഎസ്ഇ എംഡിയും സിഇഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി, നബാര്‍ഡ് ചെയര്‍മാന്‍ കെ.വി ഷാജി, എന്‍പിസിഐ മുന്‍ എംഡിയും സിഇഒയും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ എ.പി ഹോത്ത, പ്രമുഖ നിക്ഷേപകന്‍ വിജയ് കേഡിയ, മര്‍സെല്ലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍സ് എംഡിയും സിഐഒയുമായ സൗരഭ് മുഖര്‍ജി, ബില്‍ഡെസ്‌ക് കോ-ഫൗണ്ടറും ഡയറക്ടറുമായ ശ്രീനിവാസു എം.എന്‍, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകന്‍ പൊറിഞ്ചു വെളിയത്ത് തുടങ്ങിയ ഒട്ടനവധി പ്രമുഖര്‍ ഇതിനകം ഈ വേദിയില്‍ സംസാരിച്ചിട്ടുണ്ട്.

സാധാരണക്കാരായ നിക്ഷേപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ആശയങ്ങളും ഉള്‍ക്കാഴ്ചകളും സമിറ്റിലെ വിവിധ സെഷനുകളില്‍ പങ്കുവെക്കും. കൂടാതെ ഈ മേഖലയിലെ വിദഗ്ധരുമായി നെറ്റ്‌വര്‍ക്കിംഗിനും അവസരം ലഭിക്കും.

ധനം ബിഎഫ്എസ്‌ഐ എക്സലന്‍സ് അവാര്‍ഡുകള്‍

സമിറ്റിനോടനുബന്ധിച്ച് വൈകുന്നേരം നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ ബാങ്കിങ്, ധനകാര്യ, ഇന്‍ഷുറന്‍സ്, നിക്ഷേപ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി 'ധനം ബിഎഫ്എസ്‌ഐ എക്‌സലന്‍സ് അവാര്‍ഡുകള്‍' സമ്മാനിക്കും. മുന്‍ എല്‍ഐസി എംഡി ടി.സി സുശീല്‍ കുമാര്‍ അടക്കമുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്ന വിദഗ്ധ ജൂറിയാണ് അവാര്‍ഡ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സെക്ടറിലെ ഏറ്റവും ആദരണീയരായ വ്യക്തികള്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ആംഫി (AMFI/ Association of Mutual Funds in India) മുന്‍ ചെയര്‍മാന്‍ എ.പി കുര്യന്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ സിഎംഡി എം.വി നായര്‍, ജിഐസി ഓഫ് ഇന്ത്യ മുന്‍ മാനേജിങ് ഡയറക്ടര്‍ ആലീസ് ജി. വൈദ്യന്‍, ഫെഡറല്‍ ബാങ്ക് ലിമിറ്റഡ് മുന്‍ മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ എഡിഷനുകളിലായി പുരസ്‌കാര ജേതാക്കളായിട്ടുണ്ട്.

സമിറ്റിനോടൊപ്പം ധനകാര്യ, സാമ്പത്തിക, നിക്ഷേപ സേവന കമ്പനികള്‍ക്കായി ഒരുക്കുന്ന എക്‌സ്‌പോയില്‍ സ്റ്റാളുകള്‍ സജ്ജീകരിക്കാന്‍ അവസരമുണ്ട്.

പരിമിതമായമായ സീറ്റുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതിനാല്‍ ഇപ്പോൾ രജിസ്റ്റർ ചെയ്യുക:

Regular delegate pass per person

4,500+18% GST (₹ 810) = ₹ 5,310/-

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അനൂപ് ഏബ്രഹാം: 90725 70065,

ഇ-മെയ്ല്‍: anoop@dhanam.in

SEBI Chairman will be the Chief Guest at the 9th edition of Dhanam BFSI Summit & Award Nite 2026 held on November 25 in Kochi.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com