
മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തിലേക്ക് കടന്നോ? എന്നാല്‍ ഒട്ടും താമസിക്കണ്ട ഈ ബാങ്കുകളില്‍ സ്ഥിരം നിക്ഷേപം നടത്തിയാല്‍ 7.65 ശതമാനം വരെ പലിശ നേടാം. അറുപത് വയസിനു മുകളിലുള്ളവരെയാണ് സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. രാജ്യത്തെ എല്ലാ ബാങ്കുകളും തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാറുണ്ട്. സാധാരണ പൗരന്മാര്‍ക്ക് ഒരുവര്‍ഷം, രണ്ട് വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ശരാശരി 7 ശതമാനം പലിശ നല്‍കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം അധികം പലിശ നല്‍കും.
അടുത്തിടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചതിനു പിന്നാലെ ചില ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറ് ശതമാനമാക്കിയിരുന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കാണ് ടേബിളില്‍ നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ടേബിളില്‍ വ്യക്തമാകുന്നത് പോലെ എച്ച്.ഡി.എഫ്.സി ബാങ്ക് 7.55 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 15-21 മാസത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുക.
ഐ.സി.ഐ.സി.ഐ ബാങ്ക് 18 മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.55 ശതമാനം പലിശ നല്‍കുന്നുണ്ട്.
കോട്ടക് മഹീന്ദ്ര ബാങ്ക് 391 ദിവസം മുതല്‍ 23 മാസം വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.65 ശതമാനം പലിശ നല്‍കുന്നു.
ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 444 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.65 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.5 ശതമാനം പലിശയാണ് 2-3 വര്‍ഷക്കാലയളവിലേക്ക് നല്‍കുന്നത്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 456 ദിവസത്തേക്ക് 7.65 ശതമാനം പലിശയാണ് നല്‍കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 390 ദിവസത്തേക്ക് 7.6 ശതമാനം പലിശയും നല്‍കുന്നു.
ഓരോരുത്തരുടേയും ആവശ്യങ്ങളും നിക്ഷേപ കാലയളവും കണക്കാക്കി അനുയോജ്യമായ നിക്ഷേപം തിരഞ്ഞെടുക്കുക.
*ഈ ലേഖനം അറിവ് പകരാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. നിക്ഷേപ തീരുമാനം എടുക്കുന്നവര്‍ സെബി അംഗീകൃത നിക്ഷേപ ഉപദേശകരുടെ അഭിപ്രായം തേടുക.
(By arrangement with livemint.com)
Read DhanamOnline in English
Subscribe to Dhanam Magazine