

പേയ്‌മെന്റ് സേവനം തുടങ്ങാന്‍ അനുമതി ലഭിക്കണമെങ്കില്‍ രാജ്യത്തിനകത്ത് ഓഫീസും ജീവനക്കാരും വേണമെന്ന് വാട്‌സാപ്പിനോട് കേന്ദ്ര സര്‍ക്കാര്‍.
ധനകാര്യ സേവനങ്ങള്‍ രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ നിയന്ത്രണത്തില്‍ വരുന്നത് നിലവിലെ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ അഭിപ്രായം തേടും.
നിലവില്‍ വാട്‌സാപ്പ് തങ്ങളുടെ പേയ്‌മെന്റ് സേവനം യുപിഐയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ ഉപയോക്താക്കളുടെ എണ്ണം അനുവദനീയമായ പരിധിയായ 10 ലക്ഷത്തിനടുത്ത് എത്തിയിട്ടുണ്ട്.
അതേസമയം, പേയ്‌മെന്റ് സേവനം ഉപയോഗിക്കുമ്പോള്‍, ഇതു ബീറ്റാ സേവനമാണെന്നുള്ള അറിയിപ്പ് വാട്‌സാപ്പ് ഒഴിവാക്കി. ബാങ്കിങ് പങ്കാളികളായി എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നിവയെ ചേര്‍ത്തിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് നിലവില്‍ പങ്കാളിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine