സൗത്ത് ഇന്ത്യന്‍ ബാങ്ക് ലാഭത്തില്‍ 11 % വര്‍ധന

സൗത്ത് ഇന്ത്യന്‍ ബാങ്ക് ലാഭത്തില്‍ 11 % വര്‍ധന
Published on

നടപ്പു സാമ്പത്തിക വര്‍ഷം  ജൂണ്‍ വരെയുള്ള പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 82 കോടി രൂപയുടെ അറ്റാദായം. 2019-20 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 73 കോടി രൂപയായിരുന്നു ലാഭം. 11 ശതമാനം വര്‍ധന രേഖപ്പെടുത്തി.

മൊത്തം വരുമാനം ഈ കാലയളവില്‍ 22 ശതമാനം ഉയര്‍ന്ന് 872 കോടി രൂപയായി. മുന്‍ വര്‍ഷം  718 കോടി രൂപയായിരുന്നുവെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.പലിശ വരുമാനം 10 ശതമാനം വര്‍ധിച്ച് 587 കോടി രൂപയായി. മുന്‍ പാദത്തില്‍ ഇത് 536 കോടി രൂപയായിരുന്നു.

മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 4.93 ശതമാനമായി തുടരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 4.96 ശതമാനമായിരുന്നു. നെറ്റ് എന്‍പിഎ കഴിഞ്ഞ വര്‍ഷത്തെ 3.41 ശതമാനത്തില്‍ നിന്ന് 3.09 ശതമാനമായി കുറഞ്ഞു.

മൊത്തം നിക്ഷേപം 76,544 കോടിയില്‍ നിന്ന് എട്ട് ശതമാനം ഉയര്‍ന്ന് 82,469 കോടി രൂപയായി. 2020 ജൂണ്‍ 30 വരെ മൊത്തം കറന്റ്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 12 ശതമാനം ഉയര്‍ന്ന് 22,179 കോടി രൂപയായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com