ബാങ്കിംഗ് ടെക്നോളജി: ആറ് അവാര്‍ഡുകള്‍ സ്വന്തമാക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്

ബാങ്കിംഗ് ടെക്നോളജി: ആറ്  അവാര്‍ഡുകള്‍ സ്വന്തമാക്കി    സൗത്ത് ഇന്ത്യന്‍ ബാങ്ക്
Published on

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ബാങ്കിംഗ് ടെക്നോളജി അവാര്‍ഡ്സ് 2020ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച നേട്ടം. ആറ് വിഭാഗങ്ങളില്‍ ബാങ്ക് പുരസ്‌കാരം നേടി. ആകെ എട്ട് വിഭാഗങ്ങളിലാണ് മികവു വിലയിരുത്തപ്പെട്ടത്.

മികച്ച ടെക്‌നോളജി ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്്കാരത്തിനു പുറമേ ബിസിനസ് ഫലത്തിനായി ഡാറ്റയുടെയും അനലിറ്റിക്‌സിന്റെയും മികച്ച ഉപയോഗം, മികച്ച ഐടി റിസ്‌ക് മാനേജ്മന്റ് സൈബര്‍ സെക്യൂരിറ്റി ഉദ്യമം, ടെക്‌നോളജി ഉപയോഗിക്കുന്ന ഏറ്റവും ഉപഭോക്തൃകേന്ദ്രീകൃതമായ ബാങ്ക്, മികച്ച സിഐഒ എന്നീ പുരസ്‌കാരങ്ങളും സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വന്തമാക്കി.

എസ്ഐബി സിജിഎം ആന്‍ഡ് സിഐഒ റാഫേല്‍ ടിജെ, ജെ ജി എമ്മും ഡിജിറ്റല്‍ ബാങ്കിംഗ് വിഭാഗം മേധാവിയുമായ സോണി എ, ഡി ജി എമ്മും ഐടി ഓപ്പറേഷന്‍സ് വിഭാഗം മേധാവിയുമായ ജോസ് സെബാസ്റ്റ്യന്‍ ഇ എന്നിവര്‍ ചേര്‍ന്ന് മുംബൈയില്‍ നടന്ന ഐബിഎയുടെ പതിനഞ്ചാമത് വാര്‍ഷിക ബാങ്കിംഗ് ടെക്നോളജി കോണ്‍ഫറന്‍സ്, എക്സ്പോ ആന്‍ഡ് അവാര്‍ഡ്സില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എംഡി ആന്‍ഡ് സിഇഒ രാജേഷ് ഗോപിനാഥ്, എസ്ബിഐയുടെയും ഐബിഎയുടെയും ചെയര്‍മാന്‍ രജനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com