

ഉപഭോക്താക്കളല്ലാത്തവര്‍ക്കും യുപിഐ സംവിധാനത്തിലൂടെ സ്ഥിരനിക്ഷേപം തുടങ്ങാന്‍ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 'എസ്ഐബി ക്വിക്ക് എഫ്ഡി'യിലൂടെ ഓണ്‍ലൈന്‍ ആയി ആര്‍ക്കും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്താം. പ്രശ്നരഹിതവും ലളിതവുമായ ഡിജിറ്റല്‍ ബാങ്കിങ് പരിഹാരങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുകയെന്ന ബാങ്ക് നയത്തിന്റെ ഭാഗമായാണ് പുതിയ സേവനം.
സ്ഥിര നിക്ഷേപം തുടങ്ങാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ട ആവശ്യമില്ല. ഉടനടിയുള്ള പേപ്പര്‍ രഹിത നടപടിക്രമങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യുപിഐ ഇടപാട് വഴി തുക നിക്ഷേപിക്കാം. പാന്‍, ആധാര്‍ എന്നിവ മാത്രം ഉപയോഗിച്ചാണ് ഡോക്യുമെന്റേഷന്‍ നടത്തുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നു. 1000 രൂപ മുതല്‍ സുരക്ഷിതമായ, സ്ഥിരനിക്ഷേപം നടത്താം. ആകര്‍ഷകമായ പലിശ നിരക്കുകളുണ്ട്. നിക്ഷേപം നടത്തുന്ന തുകക്ക് ആനുപാതികമായി 5 ലക്ഷം രൂപവരെ ഡിഐസിജിസി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://quickfd.southindianBank.com/
Read DhanamOnline in English
Subscribe to Dhanam Magazine