

പേഴ്‌സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്നതിന് സമ്പൂര്‍ണ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ പ്ലാറ്റ്‌ഫോമായ 'എസ്‌ഐബി ക്വിക്ക്പിഎല്‍' അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്‌സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും. ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിംഗ്‌സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനും സാധിക്കും.
എസ്‌ഐബിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പ്രീ- അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണുകള്‍ ഒരു മിനിറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം 2019 മുതല്‍ നടപ്പിലാക്കി വരുന്നുണ്ട്. എസ്‌ഐബി വെബ്സൈറ്റിലെ https://pl.southindianbank.com/quickpl/login എന്ന പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്.
ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് വേഗമേറിയതും സുതാര്യവുമായ ധനകാര്യ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്ന എസ്‌ഐബിയുടെ ഡിജിറ്റല്‍ മേഖലയിലെ മറ്റൊരു നാഴികക്കല്ലാണ് പുതിയ സംവിധാനമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സിജിഎമ്മും റീട്ടെയില്‍ അസറ്റ്‌സ് ഹെഡുമായ സഞ്ജയ് സിന്‍ഹ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine