ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തല്‍; 750 കോടി രൂപ സമാഹരിക്കാനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്

'വിഷന്‍ 2024' ന്റെ ഭാഗമായുള്ള ഫണ്ട് സമാഹരണം.
ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തല്‍;  750 കോടി രൂപ സമാഹരിക്കാനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്
Published on

സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി) 750 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും വളര്‍ച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കാപിറ്റല്‍, CASA , കോസ്റ്റ് ടു ഇന്‍കം, കോംപീറ്റന്‍സി ബില്‍ഡിംഗ്, കസ്റ്റമര്‍ ഫോക്കസ്, കംപ്ലയന്‍സ് ഇന്‍ ദി മീഡിയം ടേം എന്നിവ ഉള്‍പ്പെടുന്ന 6 സിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തങ്ങളെന്ന്്തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് അറിയിച്ചു. എക്‌സ്‌ചേഞ്ചുകളിലേക്ക് സമര്‍പ്പിച്ച ഒരു റെഗുലേറ്ററി ഫയലിംഗിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്.

750 കോടി രൂപവരെയുള്ള ഇക്വിറ്റി ക്യാപിറ്റല്‍ ധനസമാഹരണത്തിനായി ബാങ്ക് ഓഹരി ഉടമകളില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. 5OO കോടി രൂപ വരെ ഡെറ്റ് സെക്യൂരിറ്റികള്‍ ഇഷ്യു ചെയ്യുന്നതിലൂടെ ഇന്ത്യന്‍ അല്ലെങ്കില്‍ വിദേശ കറന്‍സിയില്‍ ഫണ്ട് സ്വരൂപിക്കുന്നതിന് കഴിഞ്ഞ എജിഎമ്മില്‍ തന്നെ ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതി ലഭിച്ചിരുന്നു. ബാങ്കിന്റെ അംഗീകൃത മൂലധനം 350 കോടി രൂപയായി ഉയര്‍ത്തുന്നതിനും എസ്‌ഐബി ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതി നേടിയിട്ടുണ്ട്.

'വിഷന്‍ 2024' എന്ന പുതിയ പദ്ധതി പ്രകാരം ഒരു ലക്ഷം കോടി രൂപയുടെ വായ്പാ ബുക്ക്, 35 ശതമാനം CASA, 65 ശതമാനത്തിലധികം പിസിആര്‍, 2024 ഓടെ 3.5 ശതമാനം എന്‍ഐഎം എന്നിവ നേടാന്‍ ബാങ്ക് ലക്ഷ്യമിടുന്നു.

രണ്ടാം പാദത്തില്‍ അറ്റാദായത്തിലെ അധിക ലാഭത്തില്‍ 23 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 65.09 കോടി രൂപയാണ് എസ്ഐബിയുടെ അധിക ലാഭം. ബാങ്കിന്റെ മൊത്ത എന്‍പിഎ കഴിഞ്ഞ വര്‍ഷത്തെ 4.92 ശതമാനത്തില്‍ നിന്ന് 4.87 ശതമാനവും നെറ്റ് എന്‍പിഎ 2.59 ശതമാനവുമായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 3.48 ശതമാനമായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ 2.61 ശതമാനത്തില്‍ നിന്ന് 2.78 ശതമാനമായി ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com