മികച്ച ടെക്നോളജി ബാങ്ക് പുരസ്‌കാര തിളക്കത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്

ഈ വര്‍ഷം സ്വന്തമാക്കിയത് 6 ഐ.ബി.എ പുരസ്‌കാരങ്ങള്‍
സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി. ആര്‍. ശേഷാദ്രി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബി ശങ്കറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സമീപം.
സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി. ആര്‍. ശേഷാദ്രി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബി ശങ്കറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സമീപം.
Published on

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെക്നോളജി ബാങ്ക് അംഗീകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന് (എസ്.ഐ.ബി) ലഭിച്ചു. 19-ാമത് ഐ.ബി.എ വാര്‍ഷിക ബാങ്കിംഗ് ടെക്നോളജി കോണ്‍ഫറന്‍സ്, എക്സ്‌പോ & സൈറ്റേഷനില്‍ ഈ പുരസ്‌കാരം ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളാണ് എസ്.ഐ.ബി സ്വന്തമാക്കിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബി ശങ്കറില്‍ നിന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

എസ്.ഐ.ബി ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ടെക്നോളജി, ടെക്ക് ടാലന്റ് & ഓര്‍ഗനൈസേഷന്‍, ഐടി റിസ്‌ക് & മാനേജ്മെന്റ് എന്നീ മൂന്ന് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഡിജിറ്റല്‍ സെയില്‍സ്, പേമെന്റ് & എന്‍ഗേജ്മെന്റ്, ഫിന്‍ടെക് & ഡി.പി.ഐ അഡോപ്ഷന്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേക പരാമര്‍ശവും സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടി.  

ഉപഭോക്താക്കളുടെ വിവിധ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് പി.ആര്‍. ശേഷാദ്രി പറഞ്ഞു. ബോംബെ ഐ.ഐ.ടിയിലെ പ്രൊഫസര്‍ എമിരറ്റസ് ഡോ. ദീപക് ബി. പതക് ആയിരുന്നു പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍. ഐ.ബി.എ ചെയര്‍മാനും പി.എന്‍.ബി മേധാവിയുമായ എ.കെ. ഗോയല്‍, ഐ.ബി.എ ചീഫ് എക്സിക്യൂട്ടീവ് സുനില്‍ മേത്ത തുടങ്ങി ബാങ്കിംഗ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

യു.പി.ഐ ഫീസ് ഘടനാ ചിത്രം തെളിയുന്നു, ഏറ്റവും വലിയ വിഹിതം ബാങ്കുകള്‍ക്ക്, ചെറുകിട വ്യാപാരികളെയും ഉപയോക്താക്കളെയും ഒഴിവാക്കിയേക്കും
Lady looks at phone
Star Health Logo
Atm counter and man in shock
```html ```
logo
DhanamOnline
dhanamonline.com