

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന മേഖലയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ). ചെറുകിട വ്യാപാരികള്‍ക്കും വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ തുടങ്ങാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കൊപ്പമാണ് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും. എംഎസ്എംഇകള്‍ക്ക് അനുയോജ്യമായ വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചും തിരിച്ചടവ് പ്രക്രിയയെ ലഘൂകരിച്ചും ബാങ്കിംഗ് സ്ഥാപനങ്ങള്‍ എംഎസ്എംഇ മേഖലയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കും എംഎസ്എംഇ മേഖലകള്‍ക്കായി സവിശേഷമായ വായ്പ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ചെറുകിട സംരംഭകര്‍ക്ക് ഏറ്റവും മികച്ച പിന്തുണയാണ് കാലങ്ങളായി സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കുന്നത്. രാജ്യമെമ്പാടുമുള്ള എസ്ഐബി ശാഖകളില്‍ എംഎസ്എംഇ വായ്പകള്‍ പ്രത്യേകമായാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി വളരെ വേഗത്തില്‍ വായ്പ അക്കൗണ്ടുകള്‍ തുറക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും കഴിയും. ലോണ്‍ പ്രോസസിംഗ് പൂര്‍ത്തിയാക്കുന്ന ദിവസം തന്നെ വായ്പാ അനുമതിയും നല്‍കും. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ഉല്‍പ്പന്നങ്ങളുണ്ടെങ്കിലും, പ്രധാനമായും ജിഎസ്ടി പവര്‍ ബിസിനസ് ലോണ്‍, എല്‍എപി പവര്‍ ലോണ്‍ എന്നീ വായ്പ പദ്ധതികളാണ് കൂടുതല്‍ ശ്രദ്ധേയം.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പുറമെ ചില്ലറ വ്യാപാരികള്‍ക്കും അഗ്രോ പ്രോസസിംഗ് യൂണിറ്റുകള്‍ക്കും ഉടനടി ലഭിക്കുന്ന വായ്പാ പദ്ധതിയാണ് ജിഎസ്ടി പവര്‍ ബിസിനസ് ലോണ്‍. റീറ്റെയ്ല്‍ വ്യാപാരികളെയും ചെറുകിട സംരംഭകരെയും കാര്‍ഷികോല്‍പ്പാദക യൂണിറ്റുകളെയും ശാക്തീകരിക്കുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.
ഉദ്യം സ്‌കീമിലോ ജിഎസ്ടി പോര്‍ട്ടലിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരംഭകര്‍ക്ക് യോഗ്യതയ്ക്കനുസരിച്ച് 10 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ ലഭിക്കും. ബിസിനസ് ഓപ്പറേഷനില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് വായ്പ ലഭിക്കുക.
1. പരമാവധി വായ്പ തുകയായി രണ്ട് കോടി രൂപ വരെ ലഭിക്കും.
2. കുറഞ്ഞ നടപടിക്രമങ്ങള്‍, അപേക്ഷിക്കുന്ന അന്നുതന്നെ ലോണുകള്‍ അനുവദിച്ചു നല്‍കുന്നു.
3. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഉയര്‍ന്ന ഇളവുകള്‍ക്ക് അര്‍ഹമാണ് ജിഎസ്ടി പവര്‍ ബിസിനസ് ലോണ്‍.
4. ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ സൗകര്യം: ഏത് സമയത്തും രേഖകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം. സങ്കീര്‍ണമായ പേപ്പര്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കി, വായ്പ തുക വേഗത്തില്‍ അനുവദിക്കുന്നു.
5. ഓട്ടോമേറ്റഡ് ലോണ്‍ ഡിസ്ബേഴ്സ്മെന്റ്.
ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ (ഭൂമി/കെട്ടിടങ്ങള്‍) പണയമായി സ്വീകരിച്ച് വായ്പ അനുവദിക്കുന്ന പദ്ധതിയാണ് എല്‍എപി പവര്‍ ബിസിനസ് ലോണ്‍. സംരംഭങ്ങള്‍ക്ക് പുറമെ വ്യക്തിഗത ആവശ്യങ്ങള്‍ക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കും പദ്ധതിയിലൂടെ വായ്പ അനുവദിക്കും.
2024 മുതലാണ് എസ്ഐബി എല്‍എപി പവര്‍ ബിസിനസ് ലോണ്‍ ആരംഭിച്ചത്. നേരത്തെ ബിസിനസുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ പദ്ധതി, നിലവില്‍ എന്‍ആര്‍ഐ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ബിസിനസ് വായ്പാ അപേക്ഷകര്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
1. ബിസിനസ് ആവശ്യങ്ങള്‍ക്ക് പുറമെ വ്യക്തിഗത, കാര്‍ഷിക ആവശ്യങ്ങള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം.
2. കുറഞ്ഞത് 10 ലക്ഷം രൂപ.
പരമാവധി വായ്പ തുകയ്ക്ക് പരിധിയില്ല.
3. 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധി.
4. മികച്ച വായ്പ നിരക്കുകള്‍.
5. കുറഞ്ഞ നടപടിക്രമങ്ങളില്‍ വേഗത്തിലുള്ള തീരുമാനം.
6. ഉയര്‍ന്ന വായ്പ തുകയോടുള്ള ടേക്ക് ഓവര്‍ ഓപ്ഷനും ലഭ്യമാണ്.
(Originally published in Dhanam Magazine October 15, 2025 issue.)
South Indian Bank's fast-track GST and LAP Power Business Loans for MSMEs across India.
Read DhanamOnline in English
Subscribe to Dhanam Magazine