

ഇന്ത്യയിലെ മുൻനിര ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് പ്രവർത്തനത്തിന്റെ 20 വർഷം പൂർത്തിയാക്കുന്നു. തുടക്കം മുതൽ ഇതുവരെ കേരളത്തിൽ മാത്രം ഏകദേശം 5,800 കോടി രൂപ മൂല്യമുള്ള 17 ലക്ഷത്തിലധികം ക്ലെയിമുകൾ കമ്പനി വിജയകരമായി തീർപ്പാക്കി. ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമായ ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
കേരളത്തെ പ്രധാന വിപണികളിലൊന്നായി കാണുന്ന സ്റ്റാർ ഹെൽത്തിന് സംസ്ഥാനത്ത് 59 ശാഖകളും 65,500-ലധികം അഡ്വൈസേഴ്സും 550-ലധികം നെറ്റ്‌വർക്ക് ആശുപത്രികളുമുണ്ട്. 2027 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (Q1FY27) കമ്പനി കേരളത്തിൽ നിന്ന് 518 കോടി രൂപയുടെ പ്രീമിയം (GWP) നേടുകയും 5.3 ലക്ഷത്തിലധികം ആളുകൾക്ക് പരിരക്ഷ ഉറപ്പാക്കുകയും ചെയ്തു.
ആവശ്യമുള്ളപ്പോൾ ആരോഗ്യ ഇൻഷുറൻസ് വേഗത്തില്‍ ലഭ്യമാക്കി ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുന്നതില്‍ വലിയ ശ്രദ്ധയാണ് ചെലുത്തുന്നതെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന്റെ മുഴുവൻ സമയ ഡയറക്ടറും സിഎംഒയുമായ ഹിമാൻഷു വാലിയ പറഞ്ഞു.
സംസ്ഥാനത്തുടനീളം നേടിയെടുത്ത വിശ്വാസ്യതയുടെ ആഴമാണ് വിപണിയിലെ ഞങ്ങളുടെ മേധാവിത്വം പ്രതിഫലിപ്പിക്കുന്നതെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന്റെ കേരള ബിസിനസ് ഹെഡ് സുരേഷ് ആർ.എസ് പറഞ്ഞു.
'ടോക്ക് ടു സ്റ്റാർ', 'ഹോം ഹെൽത്ത് കെയർ' സേവനങ്ങൾ: ഉപഭോക്താക്കൾക്ക് ഡോക്ടർമാരുമായി സംവദിക്കാനും ചികിത്സാ വഴികാട്ടലുകൾക്കുമായി 'ടോക്ക് ടു സ്റ്റാർ' (Talk to Star) എന്ന സേവനം കമ്പനി അവതരിപ്പിച്ചു. സ്റ്റാർ ഹെൽത്ത് ആപ്പ് വഴിയോ 7200 222 333 എന്ന നമ്പറിലോ (രാവിലെ 8 മുതൽ രാത്രി 8 വരെ) വിളിച്ചാൽ ഡോക്ടർമാരുടെ സേവനവും ആശുപത്രി പ്രവേശനത്തിനുള്ള മാർഗനിർദ്ദേശങ്ങളും ലഭിക്കും.
കൂടാതെ, പനി, ശ്വാസകോശ അണുബാധ തുടങ്ങിയ രോഗങ്ങൾക്ക് വീടുകളിൽ വച്ചുതന്നെ ചികിത്സ ലഭ്യമാക്കുന്ന ക്യാഷ്‌ലെസ് 'ഹോം ഹെൽത്ത് കെയർ' സേവനവും കമ്പനി നൽകുന്നുണ്ട്. നിലവിൽ 300 നഗരങ്ങളിൽ ലഭ്യമായ ഈ സേവനത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മാത്രം അരലക്ഷത്തോളം കൺസൾട്ടേഷനുകൾ നടന്നു.
ദേശീയ തലത്തിൽ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് വിപണിയിൽ ഏകദേശം 29 ശതമാനം ഓഹരി വിഹിതവുമായി സ്റ്റാർ ഹെൽത്ത് മുൻപന്തിയിലാണ്. ദിവസേന പതിനായിരത്തിലധികം ക്ലെയിമുകൾ കൈകാര്യം ചെയ്യുന്ന കമ്പനിയിൽ, ക്യാഷ്‌ലെസ് ക്ലെയിമുകളിൽ 92 ശതമാനവും മൂന്ന് മണിക്കൂറിനുള്ളിൽ തീർപ്പാക്കുന്നുണ്ട്. നിലവിൽ 20 ശതമാനം ക്യാഷ്‌ലെസ് ക്ലെയിമുകൾ എ.ഐ (AI) വഴിയാണ് പ്രോസസ് ചെയ്യുന്നത്; അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 50 ശതമാനമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine