എംഎസ്എംഇകള്‍ക്കായി കൈകോര്‍ത്ത് എസ്വിസി ബാങ്കും എസ്ഐഡിബിഐയും

എസ്വിസി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 115 വര്‍ഷത്തിലേറെയായി രാജ്യത്തെ എംഎസ്എംഇകള്‍ക്ക് പിന്തുണ നല്‍കിവരുന്നു
എംഎസ്എംഇകള്‍ക്കായി കൈകോര്‍ത്ത് എസ്വിസി ബാങ്കും എസ്ഐഡിബിഐയും
Published on

രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി കൈകോര്‍ത്ത് ഇന്ത്യയിലെ മുന്‍നിര സഹകരണ ബാങ്കുകളിലൊന്നായ എസ്വിസി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡും (എസ്വിസി ബാങ്ക്), സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഇന്‍ ഇന്ത്യയും (എസ്ഐഡിബിഐ). ഇതുസംബന്ധിച്ച് ഇരുസ്ഥാപനങ്ങളും ഇന്ന് കരാറില്‍ ഒപ്പുവെച്ചു. എസ്വിസി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ആശിഷ് സിംഗാളും എസ്ഐഡിബിഐ ജനറല്‍ മാനേജര്‍ സഞ്ജീവ് ഗുപ്തയുമാണ് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം, എംഎസ്എംഇകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് എസ്വിസി ബാങ്കിന് ആവശ്യമായ റീഫിനാന്‍സ് സൗകര്യം എസ്ഐഡിബിഐ ഒരുക്കും.

കയറ്റുമതി, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഖജനാവിലേക്കുള്ള വരുമാനം എന്നിവയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് എംഎസ്എംഇ മേഖലയെന്നും എസ്വിസി ബാങ്ക് 115 വര്‍ഷത്തിലേറെയായി എംഎസ്എംഇകളെ വിശ്വസനീയ പങ്കാളിയായി പിന്തുണയ്ക്കുന്നുണ്ടെന്നും ആശിഷ് സിംഗാള പറഞ്ഞു. എംഎസ്എംഇകളെ ശാക്തീകരിക്കുന്നതിന് എസ്ഐഡിബിഐയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയുടെ പ്രമോഷന്‍, ധനസഹായം, വികസനം, സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്കുള്ള പ്രധാന ധനകാര്യ സ്ഥാപനമാണ് എസ്ഐഡിബിഐ.

1906ല്‍ സ്ഥാപിതമായ എസ്വിസി ബാങ്ക് ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയിലെ എംഎസ്എംഇകള്‍ക്ക് പിന്തുണ നല്‍കിവരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ 11 സംസ്ഥാനങ്ങളിലായി സാന്നിധ്യമുള്ള രാജ്യത്തെ ഏക മള്‍ട്ടി-സ്റ്റേറ്റ് ഷെഡ്യൂള്‍ഡ് ബാങ്കാണിത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് 198 ശാഖകളും 214 എടിഎമ്മുകളും ഉണ്ട്, കൂടാതെ 2300-ലധികം ജീവനക്കാരുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com