ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഇളവുകള്‍ ചുരുക്കുന്നു

പോളിസി ഉടമയുടെ മരണാനന്തരം നോമിനിക്ക് ലഭിക്കുന്ന തുകക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്
ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഇളവുകള്‍ ചുരുക്കുന്നു
Published on

ഇന്‍ഷുറന്‍സ് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നല്‍കുന്ന ഇളവുകള്‍ക്ക് നിയന്ത്രണങ്ങള്‍. 5 ലക്ഷത്തില്‍ അധികം വാര്‍ഷിക പ്രീമിയം അടക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കേണ്ടി വരും. എന്നാല്‍ പോളിസി ഉടമയുടെ മരണാനന്തരം നോമിനിക്ക് ലഭിക്കുന്ന തുകക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്. 2023 ഏപ്രില്‍ 1 ന് ശേഷം ആരംഭിക്കുന്ന പൊളിസികള്‍ക്കാണ് നികുതി നല്‍കേണ്ടി വരുന്നത്.

ആദായ നികുതി 10 (10 ഡി) വകുപ്പ് ഭേദഗതി വരുത്തി 2021ല്‍ യുലിപ്പുകള്‍ക്കുള്ള നികുതി ആനുകൂല്യം ചുരുക്കിയിരുന്നു. 2,50,000 രൂപ വരെ വാര്‍ഷിക പ്രീമിയം അടച്ചവര്‍ക്ക് മാത്രമാണ് അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഒഴിവ് ബാധകമാക്കിയത്. 2024-25 നിര്‍ണയ വര്‍ഷം മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ അടച്ച പ്രീമിയത്തിന് നികുതി കിഴിവ് പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ഇത് ലഭിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com