

പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടത്തില്‍ മുന്‍നിരയിലുള്ള ബാങ്കുകളുടെ പട്ടികയില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയും. ഒരു വായ്പയുടെ തിരിച്ചടവില്‍ (മുതലോ പലിശയോ) ഉപഭോക്താവ് തുടര്‍ച്ചയായി ഏറ്റവും കുറഞ്ഞത് 90 ദിവസം വീഴ്ച വരുത്തുമ്പോഴാണ് ആ വായ്പ കിട്ടാക്കടം അഥവാ നിഷ്‌ക്രിയ ആസ്തിയായി (NPA) മാറുന്നത്.
ട്രെന്‍ഡ്‌ലൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കൂടുതല്‍ അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) രേഖപ്പെടുത്തിയത്.
കിട്ടാക്കട കണക്ക്
ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം 1.41 ശതമാനം അറ്റ നിഷ്‌ക്രിയ ആസ്തിയുമായി (NNPA) ബാങ്ക് ഓഫ് ഇന്ത്യയാണ് മുന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
1.08 ശതമാനവുമായി യൂണിയന്‍ ബാങ്കാണ് രണ്ടാമത്. 0.96 ശതമാനവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) മൂന്നാമതും. ബാങ്ക് ഓഫ് ബറോഡ (0.70%), എസ്.ബി.ഐ (0.64%) എന്നിവയാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍. 0.62 ശതമാനവുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് ആറാംസ്ഥാനത്ത്.
Read DhanamOnline in English
Subscribe to Dhanam Magazine