ശ്രദ്ധിക്കാതെ പോകരുതേ! ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ഇന്നുമുതല്‍ ഈ മാറ്റങ്ങള്‍

ശ്രദ്ധിക്കാതെ പോകരുതേ! ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ഇന്നുമുതല്‍ ഈ മാറ്റങ്ങള്‍
Published on

കോവിഡ് വ്യാപനം വന്നതുമുതല്‍ പേമെന്റുകളെല്ലാം കാര്‍ഡ് വഴിയും ഡിജിറ്റലുമൊക്കെ ആക്കിയിരിക്കുകയാണ് നമ്മളെല്ലാവരും. എന്നാല്‍ ഇതുവരെയുള്ള ഉപയോഗക്രമത്തില്‍ നിന്നും ഇവയ്‌ക്കെല്ലാം ഇന്നുമുതല്‍ മാറ്റം വരുകയാണ്. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നുള്ള ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍ബിഐ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2020 ഒക്‌റ്റോബര്‍ 1 മുതല്‍ ഇവ പ്രാബല്യത്തില്‍ വരുന്നു. ഇന്നു മുതല്‍ നിങ്ങള്‍ക്കും ബാധകമാകുന്ന ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം.

  • ഇഷ്യു/റീ-ഇഷ്യു സമയത്ത്, എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇന്ത്യയിലെ എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയില്‍ (POS) ഉപകരണങ്ങളിലും മാത്രമേ ഇനി ഉപയോഗിക്കാന്‍ സാധിക്കൂ.
  • നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ത്യക്ക് പുറത്ത് ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ ബാങ്കുകളില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം.
  • നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായി അവരുടെ റിസ്‌ക് അടിസ്ഥാനമാക്കി, കാര്‍ഡ് ആവശ്യമില്ലാത്ത (ആഭ്യന്തര, അന്തര്‍ദ്ദേശീയ) ഇടപാടുകള്‍, കാര്‍ഡ് ആവശ്യമുള്ള (അന്തര്‍ദ്ദേശീയ) ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ് ഇടപാട് എന്നിവ പ്രവര്‍ത്തനരഹിതമാക്കണോ എന്ന് തീരുമാനിക്കാം.
  • ഡെബിറ്റ്, ക്രെഡിറ്റ് എന്നിവയുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഇടപാട് പരിധി സജ്ജീകരിക്കുന്നതിന് പുതിയ സൗകര്യം ഉണ്ടായിരിക്കും.
  • പുതിയ നിയന്ത്രണങ്ങള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രം ബാധകമാണ്. പ്രീപെയ്ഡ് ഗിഫ്റ്റ് കാര്‍ഡുകളോ മാസ് ട്രാന്‍സിറ്റ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്നവയോ ഇതിന്റെ പരിധിയില്‍ വരില്ല. 'പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റ് 2007 (2007 ലെ ആക്റ്റ് 51) ലെ സെക്ഷന്‍ 10 (2) പ്രകാരമാണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന്,' റിസര്‍വ് ബാങ്ക് അറിയിച്ചു.
  • എല്ലാ ബാങ്കുകളോടും കാര്‍ഡ് വിതരണം ചെയ്യുന്ന കമ്പനികളോടും ഇതുവരെ ഉപയോഗിക്കാത്ത എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടയും ഓണ്‍ലൈനായി അല്ലെങ്കില്‍ ഇന്ത്യയിലോ വിദേശത്തോ കോണ്‍ടാക്റ്റ് രഹിത ഇടപാടുകള്‍ക്കോ ഉപയോഗിക്കാത്തവയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് തടയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ഇതുവരെ ഉപയോഗിക്കാത്ത കാര്‍ഡുകള്‍ പുതുതായി ഉപയോഗിച്ച് തുടങ്ങുന്നവര്‍ ബാങ്കുമായി ബന്ധപ്പെടണം.
  • പുതിയ നിയമം അനുസരിച്ച്, ആളുകള്‍ക്ക് ഇപ്പോള്‍ ഓപ്റ്റ്-ഇന്‍ അല്ലെങ്കില്‍ ഉപയോഗം ഒഴിവാക്കല്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, അന്താരാഷ്ട്ര ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ്സ് ഇടപാടുകള്‍ എന്നിവയ്ക്കായി പരിധികളും മറ്റ് സേവനങ്ങളും പോലുള്ള മുന്‍ഗണനകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷന്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ്/എടിഎമ്മുകള്‍/ ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് (ഐവിആര്‍) - ലഭ്യമായ എല്ലാ ചാനലുകളും വഴി ഉപയോക്താക്കള്‍ക്ക് 24x7 ആക്സസ് ഉണ്ടായിരിക്കും.
  • എന്‍എഫ്സി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പല ബാങ്കുകളും കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇവയാണ് കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ്. കാര്‍ഡ് ഉടമകള്‍ക്ക് എന്‍എഫ്സി സവിശേഷത പ്രവര്‍ത്തനക്ഷമമാക്കാനോ അഥവാ പ്രവര്‍ത്തനം റദ്ദാക്കാനോ ഉള്ള ഓപ്ഷന്‍ ലഭിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonlineDhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com