വായ്‌പ തിരിച്ചടവിൽ വീഴ്ച്ച വരുത്തിയ വമ്പൻമാർ, നൽകേണ്ടത് 92,570 കോടി രൂപ

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്
വായ്‌പ തിരിച്ചടവിൽ  വീഴ്ച്ച വരുത്തിയ വമ്പൻമാർ, നൽകേണ്ടത് 92,570 കോടി രൂപ
Published on

വാണിജ്യ ബാങ്കുകളിൽ നിന്ന് വായ്‌പ തിരിച്ചടവിൽ മനഃപൂർവം വീഴ്ച്ച വരുത്തിയ 50 വമ്പൻ കമ്പനികൾ നൽകേണ്ടത് ൯൨,570 കോടി രൂപ. അതിൽ ഗീതാഞ്ജലി ജെംസ് ഉടമ മെഹുൾ ചോക്‌സി നൽകേണ്ടത് 7848 കോടി രൂപ, എറ ഇൻഫ്രാ എഞ്ചിനിയറിംഗ് 5779 കോടി രൂപ, റെയി അഗ്രോ 4803 കോടി രൂപ, എ ബി ജി ഷിപ് യാർഡ് 3708 കോടി രൂപ, ഫ്രോസ്റ്റ് ഇൻറ്റർനാഷണൽ 3311 രൂപ എന്നിങ്ങനെ പോകുന്നു കണക്കുകൾ.

റിസർവ് ബാങ്ക് വ്യവസ്ഥ അനുസരിച്ച് വായ്‌പ തിരിച്ചടവിൽ വീഴ്ച്ച വരുത്തിയ കമ്പനികൾക്ക് അഞ്ചു വർഷത്തേക്ക് പുതിയ വായ്പകൾ നൽകാനോ, പുതിയ സ്ഥാപനം തുടങ്ങാനോ പാടില്ല.കഴിഞ്ഞ പത്തു വർഷത്തിൽ കിട്ടാകടമായി എഴുതി തള്ളിയത് 10 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര ധനകാര്യ സഹ മന്ത്രി ഭഗവത് കാരാട് പ്രസ്താവിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ് ബി ഐ 19,666 കോടി രൂപയുടെ കിട്ടാകടമാണ് എഴുതി തള്ളിയത്. യൂണിയൻ ബാങ്ക് 19484 രൂപ, പഞ്ചാബ് നാഷണൽ ബാങ്ക് 18312 കോടി രൂപ, ബാങ്ക് ഓഫ് ബറോഡ 17967 കോടി രൂപ, എച്ച് ഡി എഫ് സി ബാങ്ക് 9405 കോടി രൂപ, ഐ സി ഐ സി ഐ ബാങ്ക് 10418 കോടി രൂപ.

കഴിഞ്ഞ അഞ്ചു വർഷത്തിൽ പൊതുമേഖല ബാങ്കുകൾക്ക് കിട്ടാകടമായി മാറിയ 1.03 ലക്ഷം കോടി രൂപ തിരിച്ചു പിടിക്കാൻ സാധിച്ചതായി കേന്ദ്ര മന്ത്രി ലോക് സഭയിൽ പറഞ്ഞു.  

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com