

ടൂറിസം കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഇനിയും നാളുകള്‍ ഏറെയെടുക്കും. ഈ അവസരത്തില്‍ മേഖലയ്ക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് കേരള ബാങ്കുമായി ചേര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പ്. മേഖലയിലുള്ളവര്‍ക്ക് രണ്ട് പുതിയ വായ്പാ പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ടൂറിസം സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതിയില്‍ 30000 രൂപ വരെയാണ് ഓരോ ജീവനക്കാരനും ലോണായി അനുവദിക്കുക. ഇത്തരത്തില്‍ 20000, 25000, 30000 എന്നിങ്ങനെ മൂന്നു വായ്പാ വിഭാഗങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒമ്പത് ശതമാനം പലിശയ്ക്കായിരിക്കും ലോണുകള്‍ ലഭിക്കുക. പലിശനിരക്കിന്റെ ആറ് ശതമാനം ടൂറിസം വകുപ്പും ബാക്കി വരുന്ന മൂന്നു ശതമാനം മാത്രം ജീവനക്കാരനും അടയ്ക്കുന്ന രീതിയിലാണ് ക്രമീകരണം. ഇതനുസരിച്ച് ടൂറിസം രംഗത്തെ തൊഴിലുടമകള്‍ക്ക് തങ്ങളുടെ ജീവനക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ച് വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. സെപ്റ്റംബര്‍ 30 വരെ വായ്പയ്ക്കായി അപേക്ഷിക്കാം. നാല് മാസത്തെ മോറട്ടോറിയമുള്‍പ്പെടെ 18 മാസമായിരിക്കും തിരിച്ചടവ് കാലാവധി. വ്യക്തിഗത വായ്പ, സ്വര്‍ണപ്പണയ വായ്പ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. പൊതുവായ വിവരങ്ങള്‍ ചുവടെ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine