യൂണിമണിയുടെ പുതിയ ശാഖ എറണാകുളം എം.ജി റോഡില്‍

ബ്രാഞ്ച് ഉദ്ഘാടനത്തിനൊപ്പം പ്രത്യേക സി.എസ്.ആര്‍ പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു
Image courtesy: unimoni
Image courtesy: unimoni
Published on

മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ യൂണിമണി എറണാകുളം എം.ജി റോഡില്‍ പുതിയ ബ്രാഞ്ച് തുറന്നു. എം.ജി റോഡ് മാധവ ഫാര്‍മസി ജംഗ്ഷനില്‍ കലങ്ങോട്ട് ടവേഴ്‌സിലാണ് പുതിയ ബ്രാഞ്ച് (66/4719, Ground Floor Kalangot Towers, MG Road (NE), Madhava Pharmacy Junction, Ernakulam 682035). യൂണിമണി ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ആര്‍. കൃഷ്ണന്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.

ധനകാര്യ സൗകര്യങ്ങളും സേവനങ്ങളും

ധനകാര്യ സേവനങ്ങള്‍ മൂല്യവത്തായ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ബ്രാഞ്ച് തുറന്നതെന്ന് കമ്പനി പറയുന്നു. ഉന്നത നിലവാരമുള്ള ധനകാര്യ സൗകര്യങ്ങളും സേവനങ്ങളും നല്‍കാനാണ് എറണാകുളം നഗരത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

നഗരത്തില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ യൂണിമണിക്ക് കഴിയുമെന്ന് യൂണിമണി ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ആര്‍. കൃഷ്ണന്‍ പറഞ്ഞു. ബ്രാഞ്ച് ഉദ്ഘാടനത്തിനൊപ്പം പ്രത്യേക സി.എസ്.ആര്‍ പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എറണാകുളം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ജല ശുദ്ധീകരണ സംവിധാനം സംഭാവന ചെയ്തു.

യൂണിമണി സി.എഫ്.ഒ മനോജ് വി. മാത്യു, സി.പി.ഒ രതീഷ് ആര്‍, ഫോറക്‌സ് വിഭാഗം നാഷണല്‍ ബിസിനസ് ഹെഡ് പ്രകാശ് ഭാസ്‌കര്‍, ട്രാവല്‍ ആന്‍ഡ് ഹോളിഡേയ്‌സ് വിഭാഗം നാഷണല്‍ ബിസിനസ് ഹെഡ് ജോണ്‍ ജോര്‍ജ്, ഗോള്‍ഡ് ലോണ്‍ വിഭാഗം നാഷണല്‍ ബിസിനസ് ഹെഡ് ടൈറ്റസ് കെ, സൗത്ത് കേരള സോണല്‍ ഹെഡ് അരുണ്‍ കുമാര്‍ ജി, എറണാകുളം റീജണല്‍ ഹെഡ് നാരയണന്‍ ടി.ആര്‍, ബ്രാഞ്ച് ഹെഡ് മുകേഷ്.എം എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com