
2024-25 സാമ്പത്തിക വർഷത്തിൽ ലാഭത്തില്‍ ഏകദേശം 32 ശതമാനം വര്‍ധനയുമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 13,64,831 ലക്ഷം രൂപയായിരുന്ന അറ്റാദായം 31.79 ശതമാനം ഉയര്‍ന്ന് 17,987 കോടിയായി. ബാങ്കിന്റെ ആകെ വരുമാനം 1,27,53,889 ലക്ഷം രൂപയായിരുന്നു.
ബാങ്കിന്റെ ആകെ ബിസിനസ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.82 ശതമാനം വർദ്ധിച്ചു. മൊത്തം വായ്പകളില്‍ 8.62 ശതമാനം വർദ്ധന രേഖപ്പെടുത്തി. 9.8 ലക്ഷം കോടി രൂപയാണ് വായ്പയായി നല്‍കിയത്. നിക്ഷേപങ്ങൾ 7.2 ശതമാനം വർധിച്ച് 13 ലക്ഷം കോടി രൂപയിലധികമായി. ബാങ്കിന്റെ ആകെ ബിസിനസ് 22,92,644 കോടി രൂപയാണ്. ബാങ്കിന്റെ ആസ്തി നിലവാരം ഗണ്യമായി മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) അനുപാതം 7.53 ശതമാനത്തിൽ നിന്ന് 4.76 ശതമാനമായി കുറഞ്ഞു.
ബാങ്കിന്റെ അറ്റാദായം നാലാം പാദത്തിൽ 51 ശതമാനം വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,31,055 ലക്ഷം രൂപയായിരുന്നത് 4,98,492 ലക്ഷം രൂപയായാണ് വര്‍ധിച്ചത്. അറ്റ പലിശ വരുമാനത്തിലെ ശക്തമായ വളർച്ച, മെച്ചപ്പെട്ട ആസ്തി നിലവാരം, നിയന്ത്രിതമായ പ്രവർത്തന ചെലവുകൾ തുടങ്ങിയ ഘടകങ്ങളാണ് ലാഭത്തിലെ വർധനവിനുളള കാരണങ്ങള്‍.
2025 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ ബാങ്കിന്റെ മൊത്തം വരുമാനം 33,25,431 ലക്ഷം രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദത്തിൽ ഇത് 31,05,752 ലക്ഷം രൂപയായിരുന്നു. ഈ പാദത്തിൽ പലിശയില്‍ നിന്നുളള വരുമാനം 27,69,522 ലക്ഷം രൂപയായി ഉയർന്നു. ബാങ്കിന്റെ പ്രവർത്തന ലാഭം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6,53,293 ലക്ഷം രൂപയായിരുന്നത് 7,70,015 ലക്ഷം രൂപയായും ഉയർന്നു.
മികച്ച ഫലങ്ങളെ തുടര്‍ന്ന് ഓഹരിക്ക് 4.75 രൂപ ലാഭവിഹിതം ബാങ്കിന്റെ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു.
Union Bank posts 32% annual and 51% Q4 profit growth in FY 2024-25, proposes ₹4.75 dividend per share amid strong loan performance and improved asset quality.
Read DhanamOnline in English
Subscribe to Dhanam Magazine