യുപിഐക്ക് ഒക്ടോബർ 15 മുതൽ MDR: ഉപയോക്താക്കളെയും വ്യാപാരികളെയും എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം

ഉപയോക്താക്കൾ പണം നൽകണോ, ചെറുകിട വ്യാപാരികൾക്ക് ഇളവുണ്ടോ, നിരക്കുകൾ എത്ര? വിശദമായി അറിയാം.
യുപിഐക്ക് ഒക്ടോബർ 15 മുതൽ MDR: ഉപയോക്താക്കളെയും വ്യാപാരികളെയും എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം
Published on: 

ഒക്ടോബര്‍ 15 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) വരികയാണ്. 2,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകള്‍ക്ക് ഇതുവഴി ചെറിയ ഫീസ് അടയ്‌ക്കേണ്ടിവരും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് മുമ്പത്തെ പോലെ ഇനിയും യുപിഐ ഉപയോഗം സൗജന്യമാണ്. അടുത്ത മാസം 15 മുതല്‍ സംഭവിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

1. യുപിഐ പേയ്‌മെന്റ് നടത്തുന്ന വ്യക്തിഗത ഉപയോക്താക്കള്‍ക്ക് എംഡിആര്‍ നിരക്ക് ബാധകമാണോ?

  • ഇല്ല. എംഡിആര്‍ വ്യാപാരികള്‍ക്കുള്ളതാണ്. കസ്റ്റമേഴ്‌സില്‍ നിന്ന് ചാര്‍ജുകളൊന്നും ഈടാക്കില്ല.

2. ഒരാള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പണം അയച്ചാല്‍ ചാര്‍ജ് ഈടാക്കുമോ?

  • ഒരിക്കലുമില്ല. പേഴ്‌സണ്‍ ടു പേഴ്‌സണ്‍ ഇടപാടുകള്‍ മുമ്പത്തെ പോലെ സൗജന്യമായിരിക്കും. എംഡിആര്‍ പരിധിയില്‍ ഈ ഇടപാടുകള്‍ വരില്ല.

3. യുപിഐ ഓട്ടോപേ വഴി ഒടിടി സബ്‌സ്‌ക്രിപ്ഷന്‍സ്, എസ്.ഐ.പി തുടങ്ങിയ പേയ്‌മെന്റുകള്‍ നടത്തുന്നുണ്ട്. ഇതിന് അധിക നിരക്ക് അടയ്‌ക്കേണ്ടി വരുമോ?

  • വേണ്ട. യുപിഐ ഓട്ടോപേ (UPI Autopay) വഴിയുള്ള ആവര്‍ത്തന പേയ്മെന്റുകള്‍ക്ക് ഉപയോക്താവിനോ വ്യാപാരിക്കോ നിശ്ചിത എംഡിആര്‍ ബാധകമല്ല.

4. മാസത്തില്‍ ഒരു ലക്ഷം വരെ യുപിഐ വഴി സ്വീകരിക്കുന്നവര്‍ക്ക് എംഡിആര്‍ ഉണ്ടോ?

  • സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ ക്യുആര്‍ കോഡ് വഴി പണം സ്വീകരിക്കുന്ന, പി2പിഎം വിഭാഗത്തില്‍പ്പെട്ട ചെറുകിട വ്യാപാരികള്‍ക്ക് എംഡിആര്‍ ഇല്ല. വഴിയോര കച്ചവടക്കാരും ചെറിയ കടകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.

5. യുപിഐ വരവ് മാസത്തില്‍ ഒരു ലക്ഷം കടന്നാല്‍ ഉടന്‍ ഫീസ് തുടങ്ങുമോ?

  • തുടര്‍ച്ചയായി മൂന്ന് മാസം പ്രതിമാസ യുപിഐ വരവ് ഒരു ലക്ഷം കവിയുമ്പോള്‍ വ്യാപാരിയെ പിടുഎം വിഭാഗത്തിലേക്ക് മാറ്റുമെന്നാണ് ഔദ്യോഗിക വിശദീകരണം. അതിനാല്‍ ഒരു മാസം പരിധി കടന്നതുകൊണ്ടുമാത്രം ഉടന്‍ എംഡിആര്‍ ബാധകമാകില്ല.

6. എല്ലാ മേഖലകള്‍ക്കും 0.4% തന്നെയാണോ എംഡിആര്‍?

  • അല്ല. 2,000ന് മുകളിലുള്ള റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം തുടങ്ങിയ നിര്‍ദിഷ്ട വിഭാഗങ്ങളിലെ ഇടപാടുകള്‍ക്ക് ഓരോ ഇടപാടിനും അഞ്ച് രൂപ എന്ന സ്ഥിരനിരക്കാണ്. മ്യൂച്വല്‍ ഫണ്ട്, സെക്യൂരിറ്റീസ്, ഓഹരി ബ്രോക്കര്‍മാര്‍ എന്നിവയുമായി ബന്ധപ്പെട്ട മൂലധന വിപണി ഇടപാടുകള്‍ക്ക് 0.02% നിരക്കും പരമാവധി 300 രൂപ പരിധിയുമാണ് ഔദ്യോഗിക വിശദീകരണത്തിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com