

യു.പി.ഐ ഇടപാട് നടത്തിയതിന്റെ പേരില്‍ കേരളത്തില്‍ നിരവധി എക്കൗണ്ട് മരവിപ്പിച്ചത് ആര്‍.ബി.ഐ അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ശക്തികാന്തദാസ്. ഗൂഗിള്‍ പേ വഴി സംശയാസ്പദമായ അക്കൗണ്ടുകളില്‍ നിന്ന് പണം എത്തിയെന്ന പേരില്‍ വ്യാപാരികളുടേതടക്കം നിരവധി എക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഒട്ടേറെ പരാതികള്‍ അടിത്തിടെ ഉയര്‍ന്നിരുന്നു. എക്കൗണ്ടിലേക്ക് പണം സ്വീകരിക്കാനോ പണമെടുക്കാനോ കഴിയാതെ ഇടപാടുകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിതിനെ തുടര്‍ന്ന് ചില വ്യാപാരികള്‍ ബാങ്കുകളുമായി ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് എക്കൗണ്ട് മരവിപ്പിക്കപ്പെട്ട വിവരം മിക്കവരും അറിഞ്ഞത്.
പോലീസിന്റെയോ നാഷണല്‍ സൈബര്‍ ക്രൈം പോർട്ടൽ (എന്‍.സി.സി.ആര്‍.പി)വഴി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് ബാങ്കുകള്‍ പറഞ്ഞിരുന്നത്. ആര്‍.ബി.ഐ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്.
ഒരു ഇടപാടുകൊണ്ട് മാത്രം എക്കൗണ്ട് ബ്ലോക്ക് ആകുമെന്ന് കരുതാന്‍ കാരണമില്ലെന്ന് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി.രബി ശങ്കര്‍ പറഞ്ഞു. ഇനി അങ്ങനെ നടന്നാല്‍ അത് പോലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ ഏടപെടല്‍ മൂലമാകാമെന്നും അദ്ദേഹം പറയുന്നു.
എക്കൗണ്ട് മരവിപ്പിക്കല്‍ തുടര്‍ന്നതോടെ സംസ്ഥാനത്ത് പല വ്യാപാരികളും യു.പി.എ വഴിയുള്ള ഇപടുകള്‍ അവസാനിപ്പിച്ചിരുന്നു. റിസര്‍വ് ബാങ്കിനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനും ഇത് സംബന്ധിച്ച് വ്യാപാരികള്‍ നിവേദനവും നല്‍കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine