വിനോദ് ഫ്രാന്‍സിസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സി.എഫ്.ഒ

എച്ച്. ചിത്രയെ ബാങ്കിന്റെ ചീഫ് കംപ്ലയന്‍സ് ഓഫീസറായും നിയമിച്ചു
Vinod Francis, CFO, SIB
Published on

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജനറല്‍ മാനേജരായ വിനോദ് ഫ്രാന്‍സിസിനെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) ആയി നിയമിച്ചു. കൂടാതെ, ബാങ്കിന്റെ പ്രധാന മാനേജീരിയല്‍ പദവിയിലേക്കും നിയമനം നല്‍കി. ഏപ്രില്‍ 5ന് ചേര്‍ന്ന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് നിയമന അംഗീകാരം നല്‍കിയത്.

ബാങ്കിംഗ് രംഗത്തും കോര്‍പ്പറേറ്റ് ഫിനാന്‍സ് മേഖലയിലും 18 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള വിനോദ് ഫ്രാന്‍സിസ് ജൂണ്‍ 2021 മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡെപ്യൂട്ടി സി.എഫ്.ഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2006 ജനുവരിയിലാണ് വിനോദ് ഫ്രാന്‍സിസ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍  ചേർന്നത്. ഏപ്രില്‍ 8 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നു. നിലവിലെ സി.എഫ്.ഒയും സീനിയര്‍ ജനറല്‍ മാനേജരുമായ എച്ച്. ചിത്രയെ ബാങ്കിന്റെ ചീഫ് കംപ്ലയന്‍സ് ഓഫീസറായി നിയമിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com