നിങ്ങളുടെ ആശുപത്രി ബില്ലിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ കൈവെക്കുന്നത് എന്തുകൊണ്ട്?

മൊത്തം ഇൻഷുറൻസ് തുക എത്രയാണെങ്കിലും, ചില പ്രത്യേക ചികിത്സകൾക്ക് കമ്പനി ഒരു പരിധി നിശ്ചയിച്ചിട്ടുണ്ടാകും
health insurance
Image courtesy: Canva
Published on

പലപ്പോഴും 10 ലക്ഷം രൂപയുടെ ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷയുള്ള ഒരാൾ 4 ലക്ഷം രൂപയുടെ ആശുപത്രി ബില്ലുമായി ചെല്ലുമ്പോൾ, ഇൻഷുറൻസ് കമ്പനി ബില്ലിന്റെ ഒരു ഭാഗം മാത്രം നൽകുകയും ബാക്കി തുക നിക്ഷേപകൻ സ്വന്തം കയ്യിൽ നിന്ന് നൽകേണ്ടി വരികയും ചെയ്യാറുണ്ട്. ഇൻഷുറൻസ് പോളിസികളിലെ റൂം റെന്റ് പരിധിയും ചികിത്സാ സബ്-ലിമിറ്റുകളും ആണ് ഇതിന് പ്രധാന കാരണം.

റൂം റെന്റ് പരിധിയും ആനുപാതികമായ കുറവും

പോളിസിയിൽ ഓരോ ദിവസത്തേക്കും അനുവദനീയമായ റൂം വാടകയ്ക്ക് ഒരു പരിധിയുണ്ടാകും. ഇത് പലപ്പോഴും ഇൻഷുറൻസ് തുകയുടെ 1 ശതമാനമോ അല്ലെങ്കിൽ ഒരു നിശ്ചിത തുകയോ ആയിരിക്കും. അനുവദനീയമായതിലും ഉയർന്ന വിഭാഗത്തിലുള്ള റൂം നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇൻഷുറൻസ് കമ്പനി റൂം വാടകയിൽ മാത്രമല്ല കുറവ് വരുത്തുന്നത്.

റൂം കാറ്റഗറിക്ക് അനുസരിച്ച് മാറുന്ന ഡോക്ടർ ഫീസ്‌, നഴ്സിംഗ് ചാർജുകൾ, പരിശോധനാ ചെലവുകൾ എന്നിവയിലും ആനുപാതികമായ കുറവ് (Proportionate deduction) വരുത്തുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ പോളിസി അനുവദിക്കുന്നതിനേക്കാൾ 50 ശതമാനം വിലകൂടിയ റൂമാണ് നിങ്ങൾ എടുത്തതെങ്കിൽ, മറ്റ് പല ചികിത്സാ ചെലവുകളുടെയും 50 ശതമാനം മാത്രമേ കമ്പനി നൽകുകയുള്ളൂ.

ചികിത്സാ സബ്-ലിമിറ്റുകൾ

മൊത്തം ഇൻഷുറൻസ് തുക എത്രയാണെങ്കിലും, ചില പ്രത്യേക ചികിത്സകൾക്ക് കമ്പനി ഒരു പരിധി നിശ്ചയിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന്, തിമിര ശസ്ത്രക്രിയയ്ക്ക് 25,000 രൂപയോ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 1.5 ലക്ഷം രൂപയോ മാത്രമേ നൽകൂ എന്ന് പോളിസിയിൽ ഉണ്ടാകാം. ആശുപത്രി ബിൽ ഇതിലും കൂടുതലായാൽ ബാക്കി തുക നിക്ഷേപകൻ നൽകേണ്ടി വരും.

ഇൻഷുറർമാരുടെ കാഴ്ചപ്പാട്

ആശുപത്രികൾ അനാവശ്യമായി ബിൽ തുക വർദ്ധിപ്പിക്കുന്നത് തടയാനും ചെലവ് നിയന്ത്രിക്കാനുമാണ് കമ്പനികൾ ഇത്തരം നിബന്ധനകൾ വെക്കുന്നത്. എന്നാൽ പലപ്പോഴും പോളിസി എടുക്കുമ്പോൾ ഈ കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കപ്പെടാറില്ല.

അതുകൊണ്ട് ഒരു പോളിസി വാങ്ങുമ്പോഴോ പുതുക്കുമ്പോഴോ റൂം റെന്റ് പരിധിയില്ലാത്തതോ (No room rent limit) ഉയർന്ന പരിധിയുള്ളതോ ആയ പ്ലാനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പ്രീമിയം അല്പം കൂടുതലായാലും അടിയന്തര ഘട്ടങ്ങളിൽ സമ്പാദ്യം ചോർന്നുപോകാതിരിക്കാൻ ഇത് സഹായിക്കും.

Why health insurance doesn’t always cover the full hospital bill – understanding room rent limits and treatment sub-limits.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com