ലക്കി ഡ്രോ അവതരിപ്പിച്ച് മഞ്ഞ മുത്തൂറ്റ്

വിജയികളാകുന്നവര്‍ക്ക് നിരവധി സമ്മാനങ്ങള്‍
ലക്കി ഡ്രോ അവതരിപ്പിച്ച് മഞ്ഞ മുത്തൂറ്റ്
Published on

മഞ്ഞ മുത്തൂറ്റ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് തങ്ങളുടെ ഗോള്‍ഡ് ലോണ്‍ ഉല്‍സവിന്റെ ഭാഗമായി ലക്കി ഡ്രോ അവതരിപ്പിച്ചു. ഒരു സ്വര്‍ണ പണയ വായ്പ എടുക്കുകയോ മറ്റ് ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിലുള്ള നിലവിലുള്ള വായ്പ മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സിലേക്ക് മാറ്റുകയോ ചെയ്താല്‍ ഈ ലക്കി ഡ്രോയില്‍ പങ്കെടുക്കാം.

ലക്കി ഡ്രോയില്‍ വിജയികളാകുന്നവര്‍ക്ക് കാര്‍, സ്‌കൂട്ടര്‍, സ്വര്‍ണ നാണയങ്ങള്‍, സൈക്കിളുകള്‍ മറ്റ് ആകര്‍ഷക സമ്മാനങ്ങള്‍ തുടങ്ങിയവ നേടാന്‍ അവസരമൊരുക്കിയിട്ടുള്ളതായാണ് മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് അറിയിച്ചിട്ടുള്ളത്.

മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണപ്പണയ ഉല്‍സവ് നല്‍കുന്നത് വേറിട്ട അനുഭവമെന്ന് മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് സിഇഒ പിഇ മത്തായി വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങളറിയാന്‍ മഞ്ഞ മുത്തൂറ്റിന്റെ അടുത്തുള്ളശാഖ സന്ദര്‍ശിക്കുകയോ ടോള്‍ ഫ്രീ നമ്പറായ 1800 2700212 വിളിക്കുകയോ ചെയ്യാം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com