അഡിഡാസുമായി കൈകോര്‍ക്കാന്‍ ബാറ്റാ ഇന്ത്യ

പാദരക്ഷ നിര്‍മ്മാതാക്കളായ ബാറ്റാ ഇന്ത്യ അത്‌ലറ്റിക്‌സ് ഷൂ നിര്‍മ്മാതാക്കളായ അഡിഡാസുമായി പങ്കാളിത്തത്തിലേര്‍പ്പെടാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി സി.എന്‍.ബി.സി-ടി.വി18 റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ ബാറ്റാ ഇന്ത്യ അഡിഡാസുമായി സഖ്യമുണ്ടാക്കിയേക്കും. സ്പോര്‍ട്സ് വസ്ത്രങ്ങള്‍ പുറത്തിറക്കാന്‍ ബാറ്റ ഇന്ത്യ തീരുമാനിച്ച സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഫ്രാഞ്ചൈസി സ്റ്റോറുകളുടെ എണ്ണം 500 ആക്കും

നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള ബാറ്റാ ബി.എന്നിന്റെ മുന്‍നിര കമ്പനിയായ ബാറ്റാ ഇന്ത്യയ്ക്ക് രാജ്യത്തുടനീളം 2,050 ല്‍ അധികം സ്റ്റോറുകളുണ്ട്. 2025 ഓടെ ഫ്രാഞ്ചൈസി സ്റ്റോറുകളുടെ എണ്ണം 500 ആക്കി വികസിപ്പിക്കാനാണ് ബാറ്റ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ബാറ്റാ ഇന്ത്യ ചെയര്‍മാന്‍ അശ്വിനി വിന്‍ഡ്ലാസ് അടുത്തിടെ പറഞ്ഞിരുന്നു. ഈ റീറ്റെയ്ല്‍ ശൃഖലകളുടെ ശക്തമായ അടിത്തറയാണ് അഡിഡാസ് ലക്ഷ്യമിടുന്നത്. ബാറ്റാ ഇന്ത്യ പോലെ തന്നെ ബാറ്റാ ബി.എന്നിന്റെ പ്രമുഖ ബ്രാന്‍ഡുകളാണ് ഹഷ് പപ്പീസ്, സ്‌കൂള്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, കമ്പനി 106.8 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് നേടിയത്. മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 119.3 കോടിയില്‍ നിന്ന് 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബാറ്റാ ഇന്ത്യയുടെ അറ്റാദായം 323 കോടി രൂപയായി ഉയര്‍ന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it