മാനന്തവാടിയിലും തിളങ്ങി ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

പുതിയ ഷോറൂം ആരംഭിച്ചു, പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവ്

ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വയനാട് മാനന്തവാടിയില്‍ പുതിയ ഷോറൂം തുറന്നു. നൂറ് ശതമാനം ഹോള്‍മാര്‍ക്ക് ആഭരണങ്ങള്‍ നല്‍കുന്ന ഷോറൂമില്‍ വില്‍ക്കപ്പെടുന്ന ആഭരണങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ മെയ്ന്റനന്‍സ് വാഗ്ദാനം ചെയ്യുന്നു. പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളാണ് ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചത്.

എല്ലാ ആഭരണങ്ങളും പ്രൈസ് ടാഗോടെയാണ് ഷോറൂമില്‍ വില്‍പ്പനയ്ക്കുള്ളത്. പണിക്കൂലിയില്‍ 50% വരെ ഇളവ്, സൗജന്യ പ്യൂരിറ്റി ചെക്കിംഗ് സൗകര്യം, പഴയ സ്വര്‍ണം മാറ്റിയെടുക്കുമ്പോഴും വില്‍ക്കുമ്പോഴും ഉയര്‍ന്ന മൂല്യം എന്നിവയും ബ്യൂട്ടിമാര്‍ക്ക നല്‍കുന്നു.

കുട്ടികള്‍ക്കായി പ്രത്യേക ആഭരണവിഭാഗം മാത്രമല്ല പുതിയ ഷോറൂമില്‍ കിഡ്‌സ് പ്ലേ ഏരിയയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫറുകളും ജൂവല്‍റി അവതരിപ്പിച്ചിരിക്കുന്നു. അഡ്വാന്‍സ് ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീമിലൂടെ ബുക്കിംഗ് ദിവസത്തെ വിലയില്‍ പണിക്കൂലിയില്ലാതെ സ്വര്‍ണം വാങ്ങാനുള്ള സ്‌കീമും അവതരിപ്പിച്ചിരിക്കുന്നു.

Related Articles
Next Story
Videos
Share it