Begin typing your search above and press return to search.
ചിപ്പ് നിർമാണത്തിന് വൻ പദ്ധതിയുമായി ഭാരത് ഇലക്ട്രോണിക്സ്- എച്ച് എ എൽ
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഉള്ള പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സും മറ്റൊരു പൊതുമേഖല കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് (എച്ച് എ എൽ) എന്നിവർ സംയുക്തമായി ചിപ്പ് നിർമാണ സംരംഭം തുടങ്ങാൻ ആലോചിക്കുന്നു. മൊത്തം മൂലധന ചെലവ് പ്രതീക്ഷിക്കുന്നത് 25000-3000 കോടി രൂപയാണ്. ഭാരത് ഇലക്ട്രോണിക്സ് 3000 കോടി വരെ നിക്ഷേപിക്കും. ബാക്കി തുക കേന്ദ്ര, സംസ്ഥാന സർക്കാർ സബ്സിഡിയായും, നിക്ഷേപമായും കണ്ടെത്താൻ സാധിക്കുമെന്ന് കരുതുന്നു.
സെപ്റ്റംബറിൽ വേദാന്ത ഗ്രൂപ്പും തായ്‌വാൻ കമ്പനിയായ ഫോക്സ്കോൺ എന്നിവർ ഗുജറാത്തിൽ വൻ ഇലക്ട്രോണിക് ചിപ്പ് നിർമാണ സംരംഭം ആരംഭിക്കാൻ ധാരണയായി. മൊത്തം മൂലധന ചെലവ് 1,54,000 കോടി രൂപ.
ഭാരത് ഇലക്ട്രോണിക്സ് പൂനെയിൽ ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കുന്ന കേന്ദ്രം ആരംഭിച്ചു. വൈദ്യുത വാഹന നിർമാണ കമ്പനികളുമായി ബാറ്ററി വിൽക്കുന്നതിന് ധാരണയിൽ എത്തിയിട്ടുണ്ട്. ഗവേഷണ-വികസന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ഡി ആർ ഡി ഒ യുമായി സഹകരിച്ചാണ് പുതിയ ലിഥിയം ബാറ്ററികൾ പുറത്തിറക്കുന്നത്. കൂടുതൽ നാൾ ഉപയോഗിക്കാവുന്ന വൈദ്യുത വാഹന ബാറ്ററികളാണ് നിർമിക്കുന്നത്. സൗരോർജ പാനലുകൾ പൂർണമായും നിർമിക്കാനും പദ്ധതിയുണ്ട്.
വൈദ്യുത വാഹന ബാറ്ററി നിർമാണത്തിന് വിദേശ കമ്പനികൾ കൂടുതലായി ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 100 % നേരിട്ടുള്ള വിദേശ നിക്ഷേപം ഇ വി നിർമാണത്തിന് സാധ്യമാണ്. ഓട്ടോമാറ്റിക് അംഗകാരവും നൽകുന്നുണ്ട്.

Next Story
Videos