Begin typing your search above and press return to search.
ബി.എഫ്.എസ്.ഐ മേഖലയില്‍ മികച്ച വളര്‍ച്ച, കൂടുതല്‍ തൊഴിലവസരങ്ങള്‍
ഇന്ത്യയില്‍ അതിവേഗം വളരുന്ന ബി.എഫ്.എസ്.ഐ (ബാങ്കിംഗ്, ധനകാര്യ സേവനം, ഇന്‍ഷുറന്‍സ്) മേഖലയില്‍ തൊഴിലവസരങ്ങളില്‍ 2024ല്‍ വന്‍ വര്‍ധന ഉണ്ടാകുമെന്ന് പ്രവചനം. നിലവില്‍ 48 ലക്ഷം ജീവനക്കാര്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി എന്നിവ നടപ്പാക്കി ഡിജിറ്റല്‍ വിപ്ലവം സാധ്യമാക്കുകയാണ് ബി.എഫ്.എസ്.ഐ രംഗം. അതിനാല്‍ ഡിജിറ്റല്‍, അനലിറ്റിക്സ് വിദഗ്ദ്ധര്‍ക്ക് കൂടുതല്‍ തൊഴിലവസങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
തുടക്കക്കാര്‍ക്ക് ഉള്‍പ്പടെ ബി.എഫ്.എസ്.ഐ രംഗത്ത് പുതിയ നിയമനങ്ങളില്‍ 28 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് എച്ച്.ആര്‍ സ്ഥാപനമായ ടാഗ്ഗ്ഡ് (Taggd) അഭിപ്രായപ്പെട്ടത്. ഫിന്‍ടെക്ക് രംഗം ശക്തിപ്പെടുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
2023 സെപ്റ്റംബറില്‍ ബി.എഫ്.എസ്.ഐ രംഗത്തെ അവസരങ്ങള്‍ സര്‍വകാല റെക്കോഡ് കൈവരിച്ചിരുന്നു. നൗക്രി ജോബ് സ്പീക് സൂചിക (ബാങ്കിംഗ്) അന്ന് സര്‍വകാല റെക്കോഡായ 4,817ല്‍ എത്തിയിരുന്നു. ജനുവരി 2024ല്‍ സൂചിക 3,916ല്‍ എത്തി.
ഇന്ത്യന്‍ ബാങ്കിംഗ് രംഗം 31.57 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അതിനാല്‍ ബാങ്കിംഗ് രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കാം. ബി.പി.ഒ, ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ജനുവരിയില്‍ പുതിയ നിയമനങ്ങളുടെ വളര്‍ച്ച കുറഞ്ഞതായി നൗക്രി ജോബ് സ്പീക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വാണിജ്യ ബാങ്കുകള്‍, എന്‍.ബി.എഫ്.സി എന്നി വിഭാഗത്തില്‍ വായ്പ വര്‍ധന 15 ശതമാനം പ്രതീക്ഷിക്കുന്നതായി ഐ.സി.ആര്‍.എ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു. ബാങ്കിംഗ് രംഗത്ത് തുടര്‍ച്ചയായ മുന്നേറ്റം തൊഴില്‍ സാധ്യതകളും വര്‍ധിപ്പിക്കും.
ഫിനാന്‍സ് രംഗത്തെ പ്രമുഖരുടെ സംഗമം കൊച്ചിയിൽ
ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് ഫെബ്രുവരി 22ന് കൊച്ചിയിലെ ലെ മെറിഡിയനില്‍ സംഘടിപ്പിക്കുന്നു. രാജ്യാന്തര, ദേശീയതലത്തിലെ ഇരുപതിലേറെ പ്രശസ്ത വ്യക്തിത്വങ്ങളാണ് സമ്മിറ്റില്‍ പ്രഭാഷകരായെത്തുന്നത്. ധനകാര്യ, സാമ്പത്തിക രംഗത്തെ ഏറ്റവും പുതിയ ചലനങ്ങളെ കുറിച്ച് അറിയാനും രാജ്യത്തിനകത്തും പുറത്തുമുള്ള ഈ രംഗങ്ങളിലെ വിദഗ്ധരുമായി അടുത്തിടപഴകാനും സാധിക്കുന്ന വിധത്തിലാണ് ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് www.dhanambfsisummit.com.
Next Story
Videos