തുടക്കമിട്ട് എയര്‍ടെല്‍, 5ജി എവിടെയൊക്കെ ലഭിക്കും ?
ഇന്ത്യയില്‍ 5G സേവനം ആരംഭിക്കുന്ന ആദ്യ ടെലികേം കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ഭാരതി എയര്‍ടെല്‍ (Airtel 5G). ഇന്ന് രാജ്യത്തെ എട്ട് നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി സേവനം ആരംഭിച്ചത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഗുരുഗ്രാം, നോയിഡ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി ലഭ്യമാവുന്നത്. 2024 മാര്‍ച്ചോടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും എയര്‍ടെല്‍ 5ജി എത്തും.
അതേ സമയം ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് 5ജി സ്‌പെക്ട്രം സ്വന്തമാക്കിയ റിലയന്‍സ് ജിയോയുടെ (Jio 5G) സേവനം ദീപാവലി ദിനത്തിലാവും ആരംഭിക്കുക. തുടക്കത്തില്‍ 4 നഗരങ്ങളില്‍ മാത്രമാവും ജിയോയുടെ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാവുക. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവയാണ് ഈ നാല് നഗരങ്ങള്‍. 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും ജിയോയുടെ 5ജി സേവനം എത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.
കേരളത്തില്‍ 5ജി സേവനങ്ങള്‍ 2023ല്‍ ആയിരിക്കും എത്തുക. 5ജി താരീഫ് സംബന്ധിച്ച് എയര്‍ടെല്ലും ജിയോയും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. തുടക്കത്തില്‍ 4ജി നിരക്കില്‍ തന്നെയാവും 5ജിയും നല്‍കുക എന്നാണ് വിവരം. അതേ സമയം 5ജി സ്‌പെക്ട്രം സ്വന്തമാക്കിയ വോഡാഫോണ്‍ ഐഡിയ (VI) എന്ന് സേവനം ആരംഭിക്കുമെന്ന് വ്യക്തമല്ല.
Read DhanamOnline in English
Subscribe to Dhanam Magazine

