ഓണ്‍ലൈന്‍ വ്യാപാര വളര്‍ച്ച ഇരട്ടിയായി: ബിഗ് ബാസ്‌ക്കറ്റ് ഓര്‍ഡറുകള്‍ കുതിച്ചുയരുന്നതായി ഗ്രോഫേഴ്‌സും

ഓണ്‍ലൈന്‍ വ്യാപാര വളര്‍ച്ച ഇരട്ടിയായി:  ബിഗ് ബാസ്‌ക്കറ്റ് ഓര്‍ഡറുകള്‍ കുതിച്ചുയരുന്നതായി ഗ്രോഫേഴ്‌സും
Published on

കൊറോണ വൈറസിനെ ഭയന്ന് നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിലും ജനങ്ങള്‍

നേരിട്ടുള്ള വ്യാപാരത്തോടു വിമുഖത കാണിക്കുന്നതിനാല്‍  ഓണ്‍ലൈന്‍

ഏജന്‍സികളായ ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ് തുടങ്ങിയവയുടെ ബിസിനസ്

ഇന്ത്യയില്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചതായി അവകാശവാദം. വൈറസ് പടരുന്നത്

തടയാന്‍ പ്രധാന നഗരങ്ങളില്‍ ജനങ്ങളെ വീട്ടില്‍ തന്നെ തുടരാന്‍

പ്രേരിപ്പിക്കുന്നതും മാളുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുന്നതുമാണ്

ഓണ്‍ലൈന്‍ വ്യാപാരം കുതിച്ചുയരാന്‍ കാരണം.

മാവ്,

അരി, പയറുവര്‍ഗ്ഗങ്ങള്‍, അണുനാശിനി, ഹാന്‍ഡ് സാനിറ്റൈസര്‍, ഡയപ്പര്‍,

പേഴ്സണല്‍ കെയര്‍ ഇനങ്ങള്‍ എന്നിവയെല്ലാം  ഓണ്‍ലൈന്‍ ആയി വന്‍തോതില്‍

ജനങ്ങള്‍ ശേഖരിക്കുന്നതായി ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ് എന്നിവയിലെ

ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. ഡിമാന്‍ഡിലെ

പെട്ടെന്നുള്ള വര്‍ധന മൂലം ഈ പ്ലാറ്റ്ഫോമുകളില്‍ ഓര്‍ഡറുകള്‍ വിതരണം

ചെയ്യുന്നതില്‍ ഒരു ദിവസം മുതല്‍ നാലു ദിവസം വരെ

കാലതാമസമുണ്ടാകുന്നുണ്ട്.അതേസമയം, ബിസിനസില്‍ 20-25 ശതമാനം വരെ കുറവാണ്

രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഈസിഡേ, ഫ്യൂച്ചര്‍ ഗ്രൂപ്പിനു കീഴിലുള്ള ബിഗ്

ബസാര്‍ പോലുള്ള ഓഫ്ലൈന്‍ റീട്ടെയിലര്‍മാര്‍ പറയുന്നു.

ബിഗ്

ബാസ്‌ക്കറ്റിന്റെ  വളര്‍ച്ചാനിരക്ക്  ഇരട്ടിയായി. ഓര്‍ഡര്‍ എണ്ണം 15

മുതല്‍ 20 ശതമാനം വരെ കൂടിയെന്ന് സിഇഒ ഹരി മേനോന്‍ പറഞ്ഞു. ഉപയോക്താക്കള്‍

വര്‍ദ്ധിക്കുന്നതിനനുസരിച്ച് സംഭരണ ശേഷി ഉയര്‍ത്തുന്നതിനു പുറമേ ഡെലിവറി

വാഹനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം കൂട്ടുകയാണെന്നും മേനോന്‍ പറഞ്ഞു.

അഭൂതപൂര്‍വമായിരുന്നു കുതിച്ചുചാട്ടമെന്നതിനാല്‍ സ്റ്റോക്കുകളുടെ

കാര്യത്തില്‍  പ്രശ്‌നങ്ങളുണ്ടായെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍

സ്ഥിതി മാറ്റിയെടുക്കാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ച തുടക്കത്തില്‍ 5-7 ശതമാനം ഡിമാന്‍ഡ് ഗ്രോഫേഴ്സ് കണ്ടുതുടങ്ങിയിരുന്നു. ഇത് വാരാന്ത്യത്തില്‍ 80 ശതമാനമായി ഉയര്‍ന്നു: സ്ഥാപകന്‍ ആല്‍ബിന്ദര്‍ ദിന്ദ്സ അറിയിച്ചു.സോഫ്റ്റ്ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍ പിന്തുണയുള്ള കമ്പനിയാണ് ഗ്രോഫേഴ്‌സ്.ഡിമാന്‍ഡ് വര്‍ദ്ധന നിലനിര്‍ത്താന്‍ കമ്പനി ഉല്‍സുകമാണെന്നും ദിന്ദ്സ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com