ക്രിപ്‌റ്റോകറൻസി ഭീമൻ ബിനാൻസിന്റെ സ്ഥാപകൻ പുറത്ത്, ₹36,000 കോടി പിഴ

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് പടിയിറങ്ങി സ്ഥാപകന്‍ ചാങ്പെങ് ഷാവോ. കനേഡിയന്‍ പൗരനായ ചാങ്പെങ് ഷാവോ നിയമ ലംഘനം നടത്തിയതായും കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തി.നിയമ ലംഘനത്തെ തുടര്‍ന്ന് കമ്പനിക്ക് യു.എസ് നീതിന്യായ വകുപ്പ് 36,000 കോടി രൂപ (4.3 ബില്യണ്‍ ഡോളര്‍) പിഴ ചുമത്തി.

റിച്ചാര്‍ഡ് ടെങ് പുതിയ സി.ഇ.ഒ

കമ്പനിയുടെ റീജിയണല്‍ മാര്‍ക്കറ്റുകളുടെ മുന്‍ ഗ്ലോബല്‍ ഹെഡ് റിച്ചാര്‍ഡ് ടെങ് എക്സ്ചേഞ്ചിന്റെ പുതിയ സി.ഇ.ഒ ആയി സ്ഥാനമേറ്റു. ബിസിനസ് വളര്‍ത്തുന്നതിനും പ്രാദേശിക നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും കമ്പനി അദ്ദേഹത്തെ ചുമതലപ്പെടുത്തി. ബിനാന്‍സിലും ക്രിപ്‌റ്റോ വ്യവസായത്തിലും വിശ്വാസം, സുതാര്യത എന്നിവ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിച്ചാര്‍ഡ് ടെങ് പറഞ്ഞു.

2017ല്‍ ആരംഭിച്ച ബിനാന്‍സ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപ്രീതി നേടി. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയന്ത്രണങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കുന്നതില്‍ ബിനാന്‍സ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിവാദങ്ങളുണ്ടായിരുന്നു.

Related Articles

Next Story

Videos

Share it