പുതിയ നീക്കവുമായി ബയോകോണ്‍, ഏറ്റെടുത്തത് ഈ കമ്പനിയിലെ 26 ശതമാനം ഓഹരികള്‍

റിന്യൂവബിള്‍ എനര്‍ജി കമ്പനിയിലെ ഓഹരികള്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഏറ്റെടുത്തതിന് പിന്നിലെന്ത്?

ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണ്‍ പുതിയ നീക്കവുമായി രംഗത്ത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനി സൗരോര്‍ജ്ജത്തിനായി എഎംപിവൈആര്‍ റിന്യൂവബിള്‍ എനര്‍ജി റിസോഴ്സ് ഇലവനിലെ 26 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്. ഏകദേശം 7.50 കോടി രൂപയാണ് ഇടപാടിന്റെ മൂല്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഏറ്റെടുക്കലിലൂടെ ബയോകോണ്‍ അതിന്റെ പുനരുപയോഗ അധിഷ്ഠിത വൈദ്യുതി ഉപഭോഗം വര്‍ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

എഎംപിവൈആര്‍ റിന്യൂവബിള്‍ എനര്‍ജി റിസോഴ്സ് ഇലവനിലെ 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കി സൗരോര്‍ജ്ജം ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ കമ്പനി ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ബയോകോണ്‍ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഇന്ന് ഓഹരി വിപണിയില്‍ 0.16 ശതമാനം ഇടിവോടെ 309.65 രൂപ എന്ന നിലയിലാണ് ബയോകോണ്‍ ലിമിറ്റഡ് വ്യാപാരം നടത്തുന്നത്.
കാറ്റിന്റെയും സൗരോര്‍ജ്ജത്തിന്റെയും സംയോജനത്തിലൂടെ റിന്യൂവബ്ള്‍ എനര്‍ജി ഉപഭോഗത്തിലെ പങ്ക് വര്‍ധിപ്പിക്കുകയാണ്് ലക്ഷ്യമെന്ന് ബയോകോണ്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കല്‍.


Related Articles
Next Story
Videos
Share it