ഇനി 'ഗ്ലാസ്‌മേറ്റ്‌സ്'; ദി ബിയര്‍ കഫേയെ ഏറ്റെടുത്ത് ബിറ 91

ഇന്ത്യയിലെ ഏറ്റവും വലിയ ബിയര്‍ കഫേ നെറ്റ്വവര്‍ക്കിനെ ഏറ്റെടുക്കാനൊരുങ്ങി ബിറ 91. പ്രീമിയം ബിയര്‍ മാനുഫാക്ചറിംഗ് കമ്പനിയാണ് ബിറ 91. പുതിയ 'ഓള്‍ സ്‌റ്റോക്ക് ഡീല്‍' വഴിയാകും ഏറ്റെടുപ്പ് നടക്കുര. ഇതോടെ ദി ബിയര്‍ കഫേയ്ക്ക് കീഴിലുള്ള എല്ലാ ബാര്‍ ആന്‍ഡ് റസ്‌റ്റോറന്റ് യൂണിറ്റുകളും ബിറയുടെ കീഴിലാകും.

ഇന്ത്യയിലെ ഏറ്റവും വലിയ ആല്‍കോബെവ് ശൃംഖലയായ ബിയര്‍ കഫേയിലെ നിക്ഷേപക- പ്രമോട്ടര്‍മാരായ രാഹുലും ബിനീത സിംഗും ഉള്‍പ്പെടെ മെയ്ഫീല്‍ഡ്, ഗ്രാനൈറ്റ് ഹില്‍, ആര്‍ബി ഇന്‍വെസ്റ്റ്മെന്റ്‌സ് എന്നിവര്‍ക്ക്- ബിറാ 91 ല്‍ ഓഹരിപങ്കാളിത്തം ഉണ്ടായിരിക്കും.



ബാര്‍-പബ് ബിസിനസിന് ശക്തിപകരാനും ബിറ റീറ്റെയ്ല്‍ ഔട്ട്‌ലെറ്റ് ഡിവിഷനുകളുടെ സാന്നിധ്യം കൂട്ടാനുമുള്ള ബിറയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. ദി ബിയര്‍ കഫെ സിഇഒ രാഹുല്‍ സിംഗ് ഉള്‍പ്പെടെയുള്ള ടീം ബിറയുടെ റീറ്റെയ്ല്‍ ബിസിനസ് നോക്കും. ടാപ്‌റൂംസ് എന്ന പേരില്‍ പുതുതായി ആരംഭിച്ച ഔട്ട്‌ലെറ്റുകളിലൂടെ ബിറ 91 ബിയര്‍ കൂടുതല്‍ ജനകീയമാക്കും.

ബിറ 91 ന് കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ ചെറുപട്ടണങ്ങളില്‍ പോലും ഉപഭോക്താക്കളുണ്ട്. 15 രാജ്യങ്ങളിലായി 500 ടൗണുകളില്‍ ബിറ ബിയറിന് സാന്നിധ്യമുണ്ട്. 428.2 കോടി വരുമാനമുള്ള കമ്പനി 2015ലാണ് ആരംഭിച്ചത്.


Related Articles
Next Story
Videos
Share it