

മീഡിയ ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി മൈക്കിള്‍ ബ്ലൂംബെര്‍ഗ്. ശതകോടീശ്വരനും ബ്ലൂംബെര്‍ഗ് ന്യൂസിന്റെ (Bloomberg L.P) ഉടമയുമാണ് എമ്പതുകാരനായ മൈക്കിള്‍. യുഎസിലെ ഡോ ജോണ്‍സ് അല്ലെങ്കില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് ഏറ്റെടുക്കാനാണ് ബ്ലൂംബെര്‍ഗിന്റെ ശ്രമം.
വാള്‍സ്ട്രീറ്റ് ജേണലിന്റെ മാതൃസ്ഥാപനമാണ് റൂപെര്‍ട്ട് മര്‍ഡോക്കിന്റെ ഡോ ജോണ്‍സ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസിന്റെ ഉടമസ്ഥതയിലുള്ള പത്രമാണ് വാഷിംഗ്ടണ്‍ പോസ്റ്റ്. അതേ സമയം വാഷിംഗ്ടണ്‍ പോസ്റ്റ് വില്‍ക്കില്ലെന്ന നിലപാടാണ് ബസോസിനുള്ളത്. 2013ല്‍ ബസോസ് വാഷിംഗ്ടണ്‍ പോസ്റ്റ് ഏറ്റെടുത്തത് 250 മില്യണ്‍ ഡോളറിനാണ്.
ഇത് ആദ്യമായല്ല പ്രമുഖ പത്രങ്ങളെ ഏറ്റെടുക്കാന്‍ ബ്ലൂം ബെര്‍ഗ് ശ്രമിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ പത്രങ്ങളെ സ്വന്തമാക്കാന്‍ മൈക്കിള്‍ നേരത്തെ നീക്കങ്ങള്‍ നടത്തിയിരുന്നു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ആയിരുന്ന മൈക്കിള്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.
76.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോക സമ്പന്നരില്‍ പന്ത്രണ്ടാമനാണ് മൈക്കിള്‍. ഓന്‍ലൈന്‍ പോര്‍ട്ടല്‍ കൂടാതെ ബ്ലൂംബെര്‍ഗ് മാര്‍ക്കറ്റ് മാഗസിന്‍, ബ്ലൂംബെര്‍ഗ് ടിവി എന്നിവയാണ് ബ്ലൂംബെര്‍ഗ് എല്‍പിക്ക് കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine