ബോളിവുഡ് ബോക്സ് ഓഫിസ് പരാജയങ്ങൾ, പി വി ആറിന് നഷ്ടം 71.23 കോടി രൂപ

ബോളിവുഡ് ചിത്രങ്ങളുടെ പരാജയങ്ങൾ, മികച്ച ഹോളിവുഡ് ചിത്രങ്ങൾ റിലീസിന് എത്താതിരുന്നതും, ഒ ടി ടി യുടെ പ്രചാരം വർധിച്ചതും കാരണം ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ഓപ്പറേറ്ററായ പി വി ആർ (PVR Ltd) 2022 -23 രണ്ടാം പാദത്തിൽ 71.23 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ആദ്യ പാദത്തിൽ 53.38 കോടി രൂപയുടെ ലാഭം നേടിയിരുന്നു. ഇന്ത്യ -ശ്രീലങ്ക എന്നിവിടങ്ങളിലായി 75 നഗരങ്ങളിൽ 864 സ്ക്രീനുകൾ, 175 സിനിമ ശാലകൾ പി വി ആർ പ്രവർത്തിപ്പിക്കുന്നുണ്ട്.10 പുതിയ സ്ക്രീനുകൾ ആരംഭിച്ചിട്ടുണ്ട്. 110 -125 സ്ക്രീനുകൾ കൂടി ഈ സാമ്പത്തിക വർഷം ആരംഭിക്കും

വലിയ പ്രതീക്ഷയോടെ എത്തിയ ബോളിവുഡ് ചിത്രങ്ങൾ പലതും പരാജയമായി. ഷംഷേര (സമാഹരിച്ചത് 43 കോടി രൂപ), രക്ഷാ ബന്ധൻ (44 കോടി രൂപ), ലാൽ സിംഗ് ചദ്ദ (59 കോടി രൂപ) എന്നിങ്ങനെ പോകുന്നു ഫ്ലോപ്പുകളുടെ കണക്ക്. തോർ (102 കോടി രൂപ), ബ്രഹ്മാസ്ത്ര (245 കോടി രൂപ) എന്നിവയാണ് 100 കോടി കളക്ഷൻ ഭേദിച്ച ചിത്രങ്ങൾ. കാണികളുടെ എണ്ണം മുൻ ത്രൈമാസത്തെ അപേക്ഷിച്ച് 28 % കുറഞ്ഞ് 18 ദശലക്ഷമായി

റിലീസ് ചെയ്ത ഹോളിവുഡ് ചിത്രങ്ങളുടെ കളക്ഷൻ 2019 -20 നെ അപേക്ഷിച്ച് 47 % ഇടിഞ്ഞു. കാണികളുടെ എണ്ണത്തിൽ 40 % ഇടിവുണ്ടായി.

2022 -23 മൂന്നാം പാദത്തിൽ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു. പൊന്നിയൻ സെൽവൻ -1, വിക്രം വേദ (Vikram Vedha), കാന്താര (Kantara) എന്നി ചിത്രങ്ങൾക്ക് കാണികളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

റിലീസ് ചെയ്യാനിരിക്കുന്ന അവതാർ, ദൃശ്യം 2, രാം സേതു, സിർക്സ്, കിസി കി ബായ് കിസി കി ജാൻ എന്നി ചിത്രങ്ങൾ ബോക്സ് ഓഫിസ്. പി വി ആർ- ഇനോക്സ് എന്നിവ ലയിപ്പിക്കാനുള്ള നിർദേശം ദേശിയ കമ്പനി നിയമ ട്രൈബ്യുണൽ അംഗീകാരം നൽകിയിട്ടുണ്ട്. ലയനം പൂർത്തിയാകുന്നതോടെ പി വി ആർ-ഇനോക്സ് കമ്പനിയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് നിരീക്ഷകർ പ്രതീക്ഷിക്കുന്നു.

തിയറ്ററുകളിൽ തിരക്ക് കുറഞ്ഞതോടെ ശരാശരി ടിക്കറ്റ് നിരക്ക് 250 രൂപയിൽ നിന്ന് 224 രൂപയായി കുറഞ്ഞു. ഭക്ഷണം -പാനീയങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനം മുൻ ത്രൈമാസത്തെ അപേക്ഷിച്ച് 29 % കുറഞ്ഞ് 230.3 കോടി രൂപയായി, പരസ്യ വരുമാനം 9 % ഇടിഞ്ഞ് 57.2 കോടി രൂപയായി.

വരാനിരിക്കുന്ന മികച്ച ബോളിവുഡ്, പ്രാദേശിക ഭാഷ ചിത്രങ്ങൾ കൂടുതൽ കാണികളെ തീയറ്ററുകളിലേക്ക് ആകര്ഷിക്കുമെന്ന പി വി ആർ ചെയർമാൻ അജയ് ബിജ്‌ലി അഭിപ്രായപ്പെട്ടു. പി വി ആർ ഓഹരികളിൽ നിക്ഷേപിച്ചവരും പുതുതായി നിക്ഷേപിക്കാൻ താൽപര്യമുള്ളവരോടും ബ്രോക്കിങ് സ്ഥാപനങ്ങൾ വാങ്ങാനുള്ള (Buy) നിർദേശമാണ് നൽകുന്നത്. Nirmal Bang Research -ലക്ഷ്യ വില 2023 രൂപ, ICICI Direct 2130 രൂപ


Related Articles
Next Story
Videos
Share it