

എറണാകുളം ബ്രഹ്‌മപുരത്തിന് പുറമേ സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ കൂടി മാലിന്യത്തില്‍ നിന്ന് കംപ്രസ്ഡ് ബയോഗ്യാസ് (CBG) ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍). തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ഏതെങ്കിലും രണ്ടിടത്താണ് സ്ഥാപിക്കുക. കോഴിക്കോട്ടും കോട്ടയത്തും സി.ബി.ജി പ്ലാന്റ് സ്ഥാപിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കോഴിക്കോട്ട് സോണ്ട ഇന്‍ഫ്രായും കോട്ടയത്ത് ഗെയിലും പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതിനാലാണ് ബി.സി.സി.എല്‍ മറ്റ് മൂന്ന് ജില്ലകളെ പരിഗണിക്കുന്നത്.
ബ്രഹ്‌മപുരം പദ്ധതി
80-90 കോടി രൂപ ചെലവഴിച്ചാകും ബ്രഹ്‌മപുരത്ത് സി.ബി.ജി പ്ലാന്റ് ഒരുക്കുക. ഇതിനായുള്ള വിശദ പദ്ധതിരേഖ വൈകാതെ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. പദ്ധതിക്കായി 10 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മണ്ണ് പരിശോധന അടക്കമുള്ള സാങ്കേതിക പരിശോധനകളുടെ ഫലം അടുത്തയാഴ്ച കൊച്ചി കോര്‍പ്പറേഷന്‍ പുറത്തിറക്കും. സമാന പദ്ധതികളാണ് സംസ്ഥാനത്തെ മറ്റ് രണ്ടിടങ്ങളിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine