ഇന്ത്യയ്‌ക്കെതിരെ ബ്രസീലും ഓസ്‌ട്രേലിയയും പരാതി നൽകി
ലോകത്തെ രണ്ടാമത്തെ വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യയ്‌ക്കെതിരെ ബ്രസീലും ഓസ്ട്രേലിയയും. പരാതിയുമായി ഇരുകൂട്ടരും ലോകവ്യാപാര സഘടന (WTO) യെയാണ് സമീപിച്ചിരിക്കുന്നത്.
കരിമ്പ് കർഷകർക്ക് തുടർച്ചയായി ഇന്ത്യ സബ്‌സിഡി നൽകുന്നത് ഉൽപന്നത്തിന്റെ ബാഹുല്യത്തിനും അതുവഴി വിലയിലെ ഇടിവിനും കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങൾ പരാതി നൽകിയിരിക്കുന്നത്.
നവംബറിൽ ഓസ്ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ഒരു കൗണ്ടർ നോട്ടിഫിക്കേഷൻ WTO യിൽ സമർപ്പിച്ചിരുന്നു. ലോകവ്യാപാര സംഘടനയുടെ നയങ്ങൾക്ക് എതിരാണ് ഇന്ത്യയുടെ സബ്‌സിഡി സംവിധാനമെന്ന് ഓസ്‌ട്രേലിയൻ വ്യവസായ മന്ത്രി സൈമൺ ബിർമിംഗ്ഹാം പറഞ്ഞു.
ആഗോള വിപണിയിൽ ബാഹുല്യം സൃഷ്ടിക്കാൻ ഇത് കരണമാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെമ്പാടുമുള്ള കരിമ്പ് കൃഷിക്കാറിലും ഷുഗർ മിൽ നടത്തിപ്പുകാരെയും ഇത് പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതു രാജ്യവും സ്വന്തം രാജ്യത്തെ കർഷകരെ പിന്തുണക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ അത് ലോകവ്യാപാര നയങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും അദ്ദേഹം വിലയിരുത്തി.
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.