
ചില ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനെ ചൊല്ലി പ്രക്ഷേപകരും കേബിള്‍ ഓപ്പറേറ്റര്‍മാരും തമ്മില്‍ നടന്നു വരുന്ന തര്‍ക്കത്തിന് തല്‍കാലിക പരിഹാരം. പുതുക്കിയ നിരക്കുകള്‍ സ്വീകരിക്കാമെന്ന് അഖിലേന്ത്യാ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ (AIDCF) അംഗങ്ങള്‍ പറഞ്ഞു. ഇതോടെ രണ്ടര കോടി വീടുകളില്‍ സോണിയും സീയും ചാനലുകള്‍ സംപ്രഷണം ചെയ്യാന്‍ പ്രക്ഷേപകര്‍ സമ്മതം അറിയിച്ചു.
ഇക്കാര്യത്തില്‍ അഖിലേന്ത്യാ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 3 ന് അടുത്ത വാദം കേള്‍ക്കാനിരിക്കേയാണ് ഈ തീരുമാനം ഉണ്ടായത്. ന്യൂഡല്‍ഹിയില്‍ നടത്തിയ യോഗത്തിലാണ് രമ്യതയില്‍ മുന്നോട്ട് പോകന്‍ ഇരുകൂട്ടരും തീരുമാനിച്ചത്.
ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍ (New tariff order 3.0) പ്രകാരം ചാനല്‍ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. നിരക്ക് പുതുക്കിയതോടെ ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ 30 ശതമാനമാണ് വര്‍ധിച്ചത്. ഇത് ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുമെന്നും ഉപഭോക്തൃ അടിത്തറയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷനില്‍ അംഗങ്ങളായ മിക്ക കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും ഈ തീരുമാനം അംഗീകരിച്ചിരുന്നില്ല.
Read DhanamOnline in English
Subscribe to Dhanam Magazine