Begin typing your search above and press return to search.
കരിമ്പിന്‍ നീരില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന ഈ 'റം' ഇന്ത്യന്‍ വിപണികളിലേക്ക്
കരിമ്പിന്‍ (Sugarcane) നീരില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന റം ഇനി ഇന്ത്യന്‍ വിപണിയിലും ലഭ്യമായേക്കും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിമ്പോസിയം സ്പിരിറ്റ്സിന്റെ ഉടമസ്ഥതയിലുള്ള 'ബുഷ് റം' (Bush Rum) ആണ് ഇന്ത്യന്‍ വിപണിയിലേക്കെത്തുക. എന്നാല്‍ ഈ റം നേരിട്ട് യുകെയില്‍ നിന്നാകില്ല എത്തുന്നത്. മുംബൈ ആസ്ഥാനമായുള്ള മോണിക്ക അല്‍കോബേവ് ലിമിറ്റഡ് വഴിയാകും ഇന്ത്യന്‍ വിപണിയിലേക്ക് റം എത്തുക.
ജെയിംസ് ഹെയ്മാന്‍, ജസ്റ്റിന്‍ ഷോര്‍, ജെയിംസ് മക്ഡൊണാള്‍ഡ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഇതിന്റെ നിര്‍മാതാക്കളായ സിമ്പോസിയം സ്പിരിറ്റ്സ്. ഗ്രീന്‍ എനര്‍ജി ഉപയോഗിച്ച് നിര്‍മ്മിച്ച അന്താരാഷ്ട്ര റം ഇന്ത്യയില്‍ ആദ്യമാണെന്ന് മോണിക്ക അല്‍കോബേവിന്റെ മാനേജിംഗ് ഡയറക്ടര്‍ കുനാല്‍ പട്ടേല്‍ പറഞ്ഞു.
ജോസ് ക്യൂര്‍വോ, ടെമ്പിള്‍ടണ്‍ റൈ വിസ്‌കി, റുട്ടിനി വൈന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളെയും മോണിക്ക അല്‍കോബേവ് ലിമിറ്റഡ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.
റീസൈക്കിള്‍ ചെയ്‌തെടുത്ത കരിമ്പില്‍ നിന്നാണ് റം ഉത്പാദനത്തിനായുള്ള 95 ശതമാനം അസംസൃത വസ്തുക്കളും. ലേബലിംഗും ലിനന്‍ ഉപയോഗിച്ചാണ്. റീസൈക്കിള്‍ ചെയ്ത കോര്‍ക്കും ആണ് ബോട്ടലിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
Next Story
Videos