Top

ബില്‍ഡിംഗ് മെറ്റീരിയല്‍ രംഗത്ത് സംരംഭം തുടങ്ങാം; ഓണ്‍ലൈന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനിയായ ഇന്‍ഡോഗ്രേസ് ഇ മാര്‍ട്ടിനൊപ്പം

കെട്ടിട നിര്‍മാണത്തിനുള്ള എല്ലാവിധ സാമഗ്രികള്‍, ഇന്‍ഡസ്ട്രിയല്‍ ഉല്‍പ്പന്നങ്ങള്‍, ഓഫീസുകളുടെയും വീടുകളുടെയും അകത്തളം അലങ്കരിക്കാനുള്ള കര്‍ട്ടനും കലാരൂപങ്ങളും വരെ അണിനിരത്തുന്ന അതിവിശാലമായ ബില്‍ഡിംഗ് മെറ്റീരിയല്‍ മാള്‍ ആയ ബില്‍ഡ് ഹബ്ബില്‍ ഇപ്പോള്‍ സംരംഭം തുടങ്ങാം. ഒപ്പം ബില്‍ഡിംഗ് മെറ്റീരിയല്‍ വിപണന രംഗത്തെ മികച്ച ഇ കോമേഴ്‌സ് പശ്ചാത്തലസൗകര്യവും 'റെഡി റ്റു യൂസ'് ആയി ലഭിക്കുകയും ചെയ്യും. കേരളമെമ്പാടുമുള്ള സംരംഭകര്‍ക്ക് നൂതനമായ ബിസിനസ് അവസരമൊരുക്കുകയാണ് ഓണ്‍ലൈന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനിയായ ഇന്‍ഡോഗ്രേസ് ഇ മാര്‍ട്ട് (www.indograce.com)

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ നൂതന ആശയം കരുത്താക്കി 2017ല്‍ തിരുവനന്തപുരത്ത് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ തുടങ്ങിയ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇന്‍ഡോഗ്രേസ് ഇ മാര്‍ട്ടിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടമായ തിരുവനന്തപുരത്തെ ബില്‍ഡ് ഹബ്ബാണ് കേരളത്തിലെ സംരംഭകര്‍ക്ക് ഇങ്ങനെ ഒരു അവസരം സൃഷ്ടിക്കുന്നത്. ടെക്‌നോസിറ്റി, സയന്‍സ് പാര്‍ക്ക് എന്നിവയ്ക്കടുത്ത് നാഷണല്‍ ഹൈവേയിലാണ് ബില്‍ഡ് ഹബ് എന്ന ബില്‍ഡിംഗ് മെറ്റീരിയല്‍ മാള്‍ പടുത്തുയര്‍ത്തിരിയിരിക്കുന്നത്.

ബിസിനസ് അവസരങ്ങള്‍ എന്തൊക്കെ?

ഒരു പതിറ്റാണ്ടായി ബില്‍ഡിംഗ് മെറ്റീരിയല്‍ വിപണന രംഗത്തുള്ള എം ബി എ ബിരുദധാരി എം എസ് സബീറാണ് ഇന്‍ഡോഗ്രേസ് ഇ മാര്‍ട്ടിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും. കാലഘട്ടത്തിന് അനുസൃതമായി, ബില്‍ഡിംഗ് മെറ്റീരിയല്‍ റീറ്റെയ്ല്‍ രംഗത്ത് ഓണ്‍ലൈനും ഓഫ്‌ലൈനും സമന്വയിപ്പിച്ചുള്ള ബിസിനസ് മോഡലിന്റെ സാധ്യത കണ്ടറിഞ്ഞ യുവ സംരംഭകനാണ് സബീര്‍. ബില്‍ഡിംഗ് മെറ്റീരിയല്‍ വിപണന രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്ത് മികവുറ്റ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഇന്‍ഡോഗ്രേസ് ഇ മാര്‍ട്ട് സജ്ജമാക്കിയിരിക്കുന്നത്. ബില്‍ഡിംഗ് മെറ്റീരിയല്‍ മേഖലയിലും ടെക്‌നോളജി രംഗത്തും മികവ് തെളിയിച്ച ടീമാണ് ഇന്‍ഡോഗ്രേസ് ഇ മാര്‍ട്ടിന്റെ കരുത്ത്.

35,000 ചതുരശ്രയടിയാണ് ബില്‍ഡിംഗ് മെറ്റീരിയല്‍ മാളായ ബില്‍ഡ് ഹബ്ബില്‍ സംരംഭകര്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. കെട്ടിട നിര്‍മാണത്തിനുള്ള എന്തും ഈ മാളില്‍ ലഭിക്കുന്ന വിധമാണ് സ്‌റ്റോറുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ബില്‍ഡ് ഹബ്ബിലെ സ്‌റ്റോറുകള്‍ മാനേജ് ചെയ്യാന്‍ സ്വന്തമായി ഇആര്‍പി സംവിധാനവും ഇന്‍ഡോഗ്രേസ് ഇ മാര്‍ട്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുവഴി ഹബ്ബിലെ സ്‌റ്റോറുകളുടെ പര്‍ച്ചേസ്, സെയ്ല്‍സ് മാനേജ്‌മെന്റുമെല്ലാം കുറ്റമറ്റ രീതിയില്‍ നടത്താം.

സംരംഭകര്‍ക്ക് അവസരങ്ങള്‍

മള്‍ട്ടി ബ്രാന്‍ഡഡ് എക്‌സ്‌ക്ലൂസീവ് റീറ്റെയ്ല്‍ സ്‌റ്റോറുകളായ പെയ്ന്റ് സ്‌റ്റോര്‍, ഇലക്ട്രിക്കല്‍ സ്‌റ്റോര്‍, പ്ലംബിംഗ് ബാത്ത് റൂം സാനിറ്ററി വെയര്‍ സ്‌റ്റോര്‍, പവര്‍ ടൂള്‍സ് , ഇന്‍ഡസ്ട്രിയല്‍ & സേഫ്റ്റി പ്രൊഡക്റ്റസ് സ്റ്റോര്‍ എന്നിവ തുടങ്ങാന്‍ ബില്‍ഡ് ഹബ്ബില്‍ ഇപ്പോള്‍ അവസരമുണ്ട്.

സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുമുള്ള കെട്ടിട നിര്‍മാണസാമഗ്രികളുടെ നിര്‍മാതാക്കള്‍ക്കും സംരംഭകള്‍ക്കും തിരുവനന്തപുരത്തെ വിപണിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരം ബില്‍ഡ് ഹബ് നല്‍കുന്നുണ്ട്. ഇവര്‍ക്ക് കിയോസ്‌കുകള്‍, സ്റ്റുഡിയോകള്‍, എക്‌സ്പീയന്‍സ് സെന്ററുകള്‍, ഡിസ്‌പ്ലേ സൗകര്യം എന്നിവയെല്ലാം ബില്‍ഡ് ഹബ്ബിലൊരുക്കാം. മോഡുലര്‍ കിച്ചണ്‍, ഇന്റീരിയര്‍, സോളാര്‍ ഉല്‍പ്പന്നങ്ങള്‍, കര്‍ട്ടന്‍സ് & ഇന്റീരിയേഴ്‌സ്, ലൈറ്റ്‌സ്, ഹോം ഓട്ടോമേഷന്‍, ആര്‍ട്ട് ഗാലറി, ഇന്‍ഡോര്‍ ഗാര്‍ഡന്‍ തുടങ്ങി കെട്ടിട നിര്‍മാണ രംഗവുമായി ബന്ധപ്പെട്ട ഏവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സംരംഭകര്‍ക്ക് എന്താണ് മെച്ചം

  • തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്ത് അതിവേഗം നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന ബില്‍ഡ് ഹബ്ബില്‍, ബില്‍ഡിംഗ് മെറ്റീരിയില്‍ വിപണന രംഗത്തും ടെക്‌നോളജി രംഗത്തും വര്‍ഷങ്ങളുടെ പരിചയമുള്ള കമ്പനിയുടെ ഭാഗമായി നിന്ന് സംരംഭം തുടങ്ങാം.
  • ബില്‍ഡിംഗ് മെറ്റീരിയല്‍ റീറ്റെയ്ല്‍ രംഗത്ത് പുതുതായി സംരംഭം തുടങ്ങാന്‍ ഒരു സംരംഭകന് പ്രാരംഭഘട്ടത്തില്‍ വേണ്ട ചെലവ് പരമാവധി കുറയ്ക്കാന്‍ ബില്‍ഡ് ഹബ്ബിന്റെ ഭാഗമാകുന്നതുകൊണ്ട് സാധിക്കും. മൂലധനനിക്ഷേപം പരമാവധി കുറച്ച് ബിസിനസ് തുടങ്ങാനും വിപുലീകരിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
  • എല്ലാവിധ കെട്ടിട നിര്‍മാണ സാമഗ്രികളും ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ സംബന്ധമായ എന്തും ലഭിക്കുന്നതിനാല്‍ വിപണിയില്‍ അലഞ്ഞ് തിരിയാതെ ഏറെ കസ്റ്റമേഴ്‌സ് ബില്‍ഡ് ഹബ്ബിലേക്ക് വരാന്‍ സാധ്യതയുണ്ട്. ഇതുവഴി ബില്‍ഡ് ഹബ്ബില്‍ സംരംഭം തുടങ്ങുന്നവര്‍ക്ക് ക്രോസ് സെല്ലിംഗിനുള്ള അവസരമുണ്ടാകാം.
  • ബില്‍ഡ് ഹബ്ബില്‍ വരുന്നവര്‍ക്ക് ഇന്‍ഡോഗ്രേസ് ഇ മാര്‍ട്ടിന്റെ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഓണ്‍ലൈനും ഓഫ്‌ലൈനും ചേര്‍ന്ന ബിസിനസ് മോഡല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപ്പാക്കുകയും ചെയ്യാം.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744719000. വെബ് സൈറ്റ്: www.indograce.com


Disclaimer: This is a sponsored feature

Impact Team
Impact Team  

Related Articles

Next Story

Videos

Share it