ബൈ നൗ പേ ലേറ്റര്‍; സൂക്ഷിച്ചില്ലെങ്കില്‍ കുടുക്കാവും

ഫിന്‍ടെക്കുകള്‍ സാമ്പത്തിക സേവനങ്ങളെ പുനര്‍നിര്‍നചിക്കുന്ന കാലമാണിത്. ഇന്റര്‍നെറ്റിലൂടെ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ആണ് ഫിന്‍ടെക്കുകള്‍. രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിങ് തരംഗത്തില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ അവതരിപ്പിച്ച സേവനമാണ് ബൈ നൗ പേ ലേറ്റര്‍. അതായത് സാധനം ഇപ്പോള്‍ വാങ്ങി പണം പിന്നെ നല്‍കുന്ന രീതി. ലേസിപേ, സിംപിള്‍ പേ, പേയ്ടിഎം പോസ്റ്റ് പെയ്ഡ് തുടങ്ങി ആമസോണും ഫ്‌ലിപ്കാര്‍ട്ടും ഉള്‍പ്പടെയുള്ള ഷോപ്പിങ് സൈറ്റുകള്‍ വരെ ബൈ നൗ പേ ലേറ്റര്‍ സൗകര്യം ഒരുക്കുന്നുണ്ട്.

ശരിക്കും എന്താണ് ബൈ നൗ പേ ലേറ്റര്‍
വാക്കില്‍ തന്നെ ഉണ്ട് എന്താണ് സംഗതിയെന്ന്. എന്നാല്‍ കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കും പോലെ സിംപിളല്ല. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ചര്‍ച്ച ബൈ നൗ പേ ലേറ്റര്‍ എത്രത്തേളം അപകടമായേക്കാം എന്നതിനെക്കുറിച്ചായിരുന്നു. ക്യാപിറ്റല്‍ മൈന്‍ഡ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സഇഒയുമായ ദീപക് ഷേണായി ട്വിറ്ററില്‍ പറഞ്ഞത്, ഇത്തരം ആപ്പുകളില്‍ വെറുതെ രജിസ്റ്റര്‍ ചെയ്താല്‍ പോലും നിങ്ങളുടെ പേരില്‍ വായ്പ ക്രിയേറ്റ് ചെയ്യപ്പെടും എന്നാണ്. പണം ഇപ്പോള്‍ ആവശ്യമില്ലാത്തത് കൊണ്ട് തിരിച്ചടവും പലിശയും ഇല്ല എന്ന് മാത്രം.



ഏതെങ്കിടും ഒരു ആപ്പില്‍ ബൈ നൗ പേ ലേറ്റര്‍ സേവനം ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ , സ്വന്തം പേരില്‍ വായ്പ എടുക്കാനുള്ള അനുമതിയാണ് ഓരോരുത്തരും ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ വായ്പ എടുത്ത് ഒരു സാധനം വാങ്ങുന്നത് പോലെ തന്നെയാണ് ബൈ നൗ പേ ലേറ്ററും. വായ്പ എന്ന പേര് പുറമെ കാണില്ല എന്ന് മാത്രം. വായ്പയ്ക്കായി ഒരു ബാങ്കിനെ സമീപിക്കുന്നതിന് തുല്യമാണ് ഈ ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആപ്പിന്റെ പോളിസി പ്രകാരം ഒരു മാസത്തെ വായ്പ പരിധി ഏത് സമയവും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് ചിലപ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിച്ചേക്കാം.
പേ നൗ ബൈ ലേറ്റര്‍ ഉപയോഗിച്ച് ഷോപ്പിങ് നടത്തുവാണെങ്കില്‍ സാധാരണ രീതിയില്‍ മൂന്ന് മാസം മുതലുള്ള തവണകളായി നിശ്ചിത പലിശ നിരക്കില്‍ പണം തിരിച്ചടയ്ക്കാം. എന്നാല്‍ തിരിച്ചടവ് മുടങ്ങിയാല്‍ പിഴയും മറ്റും പിന്നാലെ വരും. പിന്നെ തിരിച്ചടവിനായി സമീപിക്കുക ലോണ്‍ തിരിച്ചുപിടിക്കാന്‍ ഈ സ്ഥാപനങ്ങള്‍ നിയോഗിക്കുന്ന സ്വകാര്യ ഏജന്‍സികളാവും. ബൈ നൗ പേ ലേറ്റര്‍ ഓഫര്‍ കണ്ട് ചാടിവീഴും മുമ്പ്, അവരുടെ പോളിസികളൊക്കെ കൃത്യമായി വായിച്ചു നോക്കേണ്ടതുണ്ട്.



സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ക്ക് പകരം ഈ രംഗത്ത് കഴിവ് തെളിയിച്ച ധനകാര്യ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാവുന്നതാണ്. കൂടുതലും വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ലഭിക്കാന്‍ സാധ്യതയില്ലാത്ത യുവാക്കളാണ് ഇത്തരം സ്‌കീമുകളുടെ ഉപഭോക്താക്കള്‍. അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഷോപ്പിങ് രീതിയിലേക്കാണ് പലരെയും ബൈ നൗ പേ ലേറ്റര്‍ സ്‌കീമുകള്‍ കൊണ്ടുചെന്ന് എത്തിക്കുക. അതുകൊണ്ട് തന്നെ ബൈ നൗ പേ ലേറ്റര്‍ പോലുള്ളവ ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോള്‍ രണ്ടാമതൊന്നു കൂടി ആലോചിച്ച് ആവശ്യം ഉറപ്പിക്കുക.


Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it