പുതിയ ഉയരങ്ങളിലേക്ക് ബൈജൂസ്; കമ്പനിയുടെ മൂല്യം 22 ബില്യണ്‍ ഡോളറായി

എഡ് ടെക് രംഗത്തെ കുതിപ്പിനൊപ്പം മേഖലയിലെ സംരംഭങ്ങളും പുതിയ ചുവടുവയ്പ്പുകളിലാണ്. കോവിഡ് കാലത്ത് ഏറ്റവുമധികം ഫണ്ട് സമാഹരിഎഡ് ടെക് രംഗത്തെ കുതിപ്പിനൊപ്പം മേഖലയിലെ സംരംഭങ്ങളും പുതിയ ചുവടുവയ്പ്പുകളിലാണ്. കോവിഡ് കാലത്ത് ഏറ്റവുമധികം ഫണ്ട് സമാഹരിച്ച് ബ്ലൂംബെര്‍ഗ് മില്യണയേഴ്‌സ് ലിസ്റ്റില്‍ വരെയെത്തിയ ബൈജൂസും ബൈജു രവീന്ദ്രനും ധന സമാഹരണം നടത്തി. ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 800 മില്യണ്‍ ഡോളര്‍ (ഏകദേശം 6,000 കോടി രൂപ) സമാഹരിച്ചതായാണ് വിവരം.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രന്‍ 3000 കോടിയോളം സംഭാവന ചെയ്തതായാണ് അറിയുന്നത്. സുമേരു വെഞ്ച്വേഴ്സ്, വിട്രൂവിയന്‍ പാര്‍ട്ണേഴ്സ്, ബ്ലാക്ക്റോക്ക് എന്നിവരും ഈ റൗണ്ടില്‍ പങ്കെടുത്തതാണ് വിവരം.

ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ മൂല്യം നേരത്തെ 18 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 22 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. കമ്പനിയില്‍ 400 മില്യണ്‍ ഡോളര്‍ വ്യക്തിഗത നിക്ഷേപം നടത്തി ബൈജു രവീന്ദ്രന്റെ ഓഹരി 22 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ന്നതായാണ് വിവരം.ച്ച് ബ്ലൂംബെര്‍ഗ് മില്യണയേഴ്‌സ് ലിസ്റ്റില്‍ വരെയെത്തിയ ബൈജൂസും ബൈജു രവീന്ദ്രനും ധന സമാഹരണം നടത്തി. ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 800 മില്യണ്‍ ഡോളര്‍ (ഏകദേശം 6,000 കോടി രൂപ) സമാഹരിച്ചതായാണ് വിവരം.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രന്‍ 3000 കോടിയോളം സംഭാവന ചെയ്തതായാണ് അറിയുന്നത്. സുമേരു വെഞ്ച്വേഴ്സ്, വിട്രൂവിയന്‍ പാര്‍ട്ണേഴ്സ്, ബ്ലാക്ക്റോക്ക് എന്നിവരും ഈ റൗണ്ടില്‍ പങ്കെടുത്തതാണ് വിവരം.
ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ മൂല്യം നേരത്തെ 18 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 22 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. കമ്പനിയില്‍ 400 മില്യണ്‍ ഡോളര്‍ വ്യക്തിഗത നിക്ഷേപം നടത്തി ബൈജു രവീന്ദ്രന്റെ ഓഹരി 22 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ന്നതായാണ് വിവരം.


Related Articles
Next Story
Videos
Share it