ഉടന്‍ ഇറങ്ങി പോകാന്‍ ബൈജൂസിന് ആവില്ല: മാര്‍ച്ച് വരെ ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി തുടരും

ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ മീറ്റീല്‍ വന്‍ തീരുമാനങ്ങള്‍

ബിസിസിഐ ടൈറ്റില്‍ സ്‌പോണ്‍സറായി ബൈജൂസ് തുടരണം. ടീം ഇന്ത്യയുടെ നിലവിലെ ടൈറ്റില്‍ സ്‌പോണ്‍സറായ ബൈജൂസ് 2023 മാര്‍ച്ച് വരെ ടീമിനൊപ്പം തുടരുമെന്നാണ് തീരുമാനം. ബിസിസിഐയുടെ അപെക്സ് കൗണ്‍സില്‍ യോഗത്തിലാണ് ടീം ഇന്ത്യയുമായി തുടരാനുള്ള കാര്യത്തില്‍ ധാരണയായത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യം 2023 നവംബര്‍ വരെ ടീം സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങള്‍ നീട്ടാന്‍ ബൈജൂസ് സമ്മതിച്ചിരുന്നു. 35 മില്യണ്‍ യുഎസ് ഡോളറിന് ബൈജൂസ് ബോര്‍ഡുമായുള്ള ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കരാര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ബൈജൂസ് രംഗത്തെത്തുകയായിരുന്നു.

എന്നിരുന്നാലും, അപെക്‌സ് കൗണ്‍സില്‍ യോഗത്തിന് ശേഷം, ബൈജൂസ് 2023 മാര്‍ച്ച് വരെ മാത്രമാകും ഇന്ത്യന്‍ ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി തുടരുക എന്ന തീരുമാനത്തിലെത്തി.

'അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന് ശേഷം കരാര്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നവംബര്‍ 4 ന് ബൈജൂവില്‍ നിന്ന് ബിസിസിഐക്ക് ഒരു ഇമെയില്‍ ലഭിച്ചു. ബൈജൂസുമായുള്ള ഞങ്ങളുടെ ചര്‍ച്ചകള്‍ അനുസരിച്ച്, നിലവിലെ ക്രമീകരണം തുടരാനും കുറഞ്ഞത് 2023 മാര്‍ച്ച് വരെ പങ്കാളിത്തം തുടരാനും ഞങ്ങള്‍ ബൈജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'' ് ബിസിസിഐ വ്യക്തമാക്കി. അതേസമയം, എംപിഎല്‍ സ്പോര്‍ട്സും ടീം ഇന്ത്യയുടെ കിറ്റ്, മര്‍ച്ചന്‍ഡൈസിംഗ് സ്പോണ്‍സറായി 2023 മാര്‍ച്ച് വരെയാകും തുടരുക.

ഫിഫ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു ബൈജൂസ്. എഡ്ടെക് കമ്പനി അതിന്റെ മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ പിരിച്ചുവിടാനുള്ള പദ്ധതികള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ ഡേറ്റാ ബേസുകള്‍ വാങ്ങുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട് ബൈജൂസിനെതിരെ. എന്നാല്‍ ഇതിനെ നിഷേധിച്ച് ബൈജൂസ് അധികൃതര്‍ രംഗത്തെത്തിയിരുന്നു.

Related Articles
Next Story
Videos
Share it